മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ കേസും നടപടിയും; അൻവറിനെതിരെ നടക്കുന്നത് രാഷ്ട്രീയപ്രേരിതമെന്ന് ചെന്നിത്തല
പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവറിനെതിരെ കേസെടുക്കുന്നു. ഇപ്പോൾ തടയണ പൊളിക്കാൻ പോകുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ തെളിവാണിത്. കേസും നടപടിയുമെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നും ചെന്നിത്തല പറഞ്ഞു കക്കാടംപൊയിലിൽ അൻവറിന്റെ ഉടമസ്ഥതയിലുള്ള പിവിആർ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിക്കാനാണ് കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചത്. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കാൻ ടെൻഡർ വിളിക്കാൻ പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. എട്ട് മാസം മുമ്പ് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും പഞ്ചായത്ത് വൈകിപ്പിച്ച നടപടിയാണ് ഇപ്പോൾ വേഗത്തിലാക്കുന്നത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തര വകുപ്പ്

പൊലീസ് കൂടുതൽ ജനസൗഹൃദമാകും; ഓഗസ്റ്റ് 15 മുതൽ സ്റ്റേഷൻ ചുമതല എസ്.ഐമാർക്ക്: മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അഭയം തന്നത് എൻഎസ്എസ്; ആര് വിചാരിച്ചാലും ആ ബന്ധം മുറിച്ചുമാറ്റാൻ പറ്റില്ല: രമേശ് ചെന്നിത്തല

വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം; അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാനാകില്ല: ചെന്നിത്തല
