Wednesday, 11 November 2026 About Us · Contact Us

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോർട്ട്; എഡിജിപിയുടെ സ്ഥാനം തെറിക്കും

എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കും. തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന ഡിജിപിയുടെ കണ്ടെത്തലിലാണ് നടപടി. അന്വേഷണം സംബന്ധിച്ച പുതിയ റിപ്പോർട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും. എഡിജിപി എംആർ അജിത് കുമാറിന് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പൂരം ദിവസം അദ്ദേഹം തൃശൂരിൽ ഉണ്ടായിരുന്നു. പക്ഷേ പുലർച്ചെ മൂന്നരയോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മൂകാംബികയിലേക്ക് പോവുകയാണ് ചെയ്തത്. മൂകാംബിക സന്ദർശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നാണ് എഡിജിപി നൽകുന്ന വിശദീകരണം. എന്നാൽ എഡിജിപി തൃശൂരിൽ ഉള്ള സാഹചര്യത്തിൽ കാര്യങ്ങൾ നോക്കി നടത്തുന്നതിന് മറ്റ് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നാണ് ഡിജിപി പറയുന്നത്. മൂന്ന് ദിവസം മുൻപ് ഉന്നത തലയോഗം ചേർന്ന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് തീരുമാനം എടുത്തിരുന്നെന്നും അതിൽ എഡിജിപി പങ്കെടുത്തിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഒരു ഉന്നത ഉദ്യോഗസ്ഥൻ പ്രശ്ന ബാധിത മേഖലയിൽ നിന്ന് പ്രശ്നം ഉണ്ടായപ്പോൾ മാറി നിന്നു എന്ന നിലയിലാണ് ഡിജിപിയുടെ റിപ്പോർട്ട്. വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

11 Jul 2026

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്

23 Dec 2024

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

04 Dec 2024

എഡിജിപിയെ മാറ്റിയത് വെറും പ്രഹസനം; നടപടി ഏത് കാര്യത്തിലാണെന്ന് അറിയണം: വിഡി സതീശൻ

07 Oct 2024

ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല: ബിനോയ് വിശ്വം

05 Oct 2024

രാജ്യം ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി

05 Oct 2024