രത്തൻ ടാറ്റക്ക് ഔദ്യോഗിക ബഹുമതികളോടെ വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ
രത്തൻ ടാറ്റയ്ക്ക് വിട. മുംബൈയിലെ വർളി ശ്മശാത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. അതേസമയം മാധ്യമ പ്രവർത്തകർക്ക് പ്രവേശനമില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാർക്കും അടക്കമാണ് പ്രവേശനമുള്ളത് കൊളാബോയിലെ വസതിയിൽ എത്തിയും മുംബൈയിലെ എൻസിഎ ഓഡിറ്റോറിയത്തിൽ എത്തിയും രാഷ്ട്രീയ കായിക വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികൾ നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായത്; ഓരോ ഇന്ത്യക്കാരന്റെയും നഷ്ടമെന്ന് മുകേഷ് അംബാനി
രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
