ബൈജുവിന് പിന്നാലെ ശ്രീനാഥ് ഭാസി; വണ്ടിടിച്ച് നിര്‍ത്താതെ പോയതിന് അറസ്റ്റ്
കൊച്ചി: വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി അറസ്റ്റിലായ നടന് ബൈജുവിന് പിന്നാലെ യുവ നടന് ശ്രീനാഥ് ഭാസി. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോയെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയില്‍ ഭാസിക്കെതിരെ പോലീസ് കേസ് എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മട്ടാഞ്ചേരി സ്റ്റേഷനില്‍ ഹാജരായ ഭാസിയെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവാദത്തിലാകുകയും ഇതുമായി ബന്ധപ്പെട്ട നടപടി നേരിട്ടുകൊണ്ടിരിക്കെയുമാണ് ഭാസിക്ക് പുതിയ തലവേദന വന്നിരിക്കുന്നത്. അതേസമയം, നടനെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ്യാജേന മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം
