ഉമർ ഫൈസിയെ നിലയ്ക്ക് നിർത്താൻ സമസ്ത തയ്യാറാകണം; വിമർശനവുമായി പിഎംഎ സലാം
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാൽ ലീഗ് പ്രവർത്തകർക്ക് പ്രതിരോധിക്കേണ്ടി വരും. ഇത്തരം ആളുകളെ നിലയ്ക്ക് നിർത്താൻ സമസ്ത തയ്യാറാകണമെന്നും സലാം പറഞ്ഞു ഉമർ ഫൈസി മുക്കത്തിന് പിന്നിൽ സിപിഎമ്മാണ്. സർക്കാർ ഏതോ കമ്മിറ്റിയിൽ നൽകിയ നക്കാപ്പിച്ചക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമർ ഫൈസി. ഇത്തരം ആളുകളെ സംഘടന നിലയ്ക്ക് നിർത്തണം സിപിഎം എതിർക്കുന്നത് മുസ്ലിം ലീഗിനെയല്ല, ഇസ്ലാമിനെയാണ്. ഇവർക്ക് കുതിര കയറാനുള്ള മതമല്ല ഇസ്ലാം. പ്രചാരണങ്ങൾക്ക് പിന്നിൽ ഇസ്ലാം വിരുദ്ധതയാണെന്നും സലാം ആരോപിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്
പാണക്കാട് തങ്ങള്‍ അനുഗ്രഹിച്ച രാഹുല്‍ വിജയിച്ചു; ജിഫ്രി തങ്ങള്‍ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം
മലപ്പുറം പോലീസിലെ കൂട്ട സ്ഥലംമാറ്റം: കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള നീക്കമെന്ന് പിഎംഎ സലാം

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി
