കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം വേണം; നിർദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് നിർദേശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. കുഴൽപ്പണ കേസിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയുന്ന വെളിപ്പെടുത്തലാണ് ഇന്നലെ ട്വന്റി ഫോർ വാർത്ത പുറത്തുവിട്ടത്. സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പടെയായിരുന്നു ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ. കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. മാത്രവുമല്ല സർക്കാരിനെതിരെ നേരത്തെ ഒത്തുതീർപ്പ് ആക്ഷേപം ഉയർന്നുവന്നിരുന്നു. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി ആയ തിരൂർ സതീശന്റെ വെളിപ്പെടുത്തൽ കേസിലെ നിർണായക തെളിവായി തന്നെ പുറത്തുവന്നിരിക്കുകയാണ്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കൊടകര കള്ളപ്പണ കേസ്: കുറ്റപത്രം ഉടൻ നൽകും, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി
കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എട്ടംഗ സംഘം; കൊച്ചി ഡിസിപി കെ സുദർശൻ ചുമതല വഹിക്കും
കൊടകര കുഴല്‍പ്പണം: വീണ്ടും അന്വേഷിക്കാന്‍ ഡി ജി പിക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി
കുഴൽപ്പണ കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജൻമാരോട് പ്രതികരിക്കാനില്ലെന്ന് സുരേന്ദ്രൻ
