Wednesday, 11 November 2026 About Us · Contact Us

ട്രെയിനില്‍ നിന്ന് കൈവീശി കേന്ദ്ര മന്ത്രി പെട്ടു; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

കൊച്ചി: കേരളത്തിലെ റെയില്‍ വേ സ്‌റ്റേഷനിലൂടെ ട്രെയിനില്‍ യാത്ര ചെയ്യുന്ന കേന്ദ്ര മന്ത്രി. ആളൊഴിഞ്ഞ പ്ലാറ്റ് ഫോമിലേക്ക് നോക്കി നിറ പുഞ്ചിരിയോടെ കൈ വീശി കാണിക്കുന്നു. മന്ത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ പ്ലാറ്റ് ഫോമിലൂടെ നീങ്ങുന്ന പോലീസുകാരടക്കമുള്ള നലഞ്ച് പേര്‍. വീഡിയോ അദ്ദേഹം തന്നെ എക്‌സില്‍ പോസ്റ്റ് ചെയ്യുന്നു. അദ്ദേഹത്തിന്റെ കഷ്ടകാലത്തിന് ആ ട്രെയിന്‍ പോയത് ട്രോളുകളുടെ അമിട്ട് പൊട്ടിക്കുന്ന നാട്ടിലൂടെ. ഇനിയെന്ത് വേണം ഒരു കേന്ദ്ര മന്ത്രിയെ പൊങ്കാലയിടാന്‍. കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷണവ് കേരളത്തിലൂടെയുള്ള ട്രെയിന്‍ യാത്രയുടെ വീഡിയോ പങ്കുവെച്ചത്. ആലുവയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രയിലെ ഇന്‍സ്‌പെക്ഷന്‍ റൂമിലിരുന്നാണ് അദ്ദേഹം വീഡിയോ എടുത്തത്. എന്നാല്‍, വീഡിയോ പോസ്റ്റ് ചെയതതോടെ മന്ത്രി പെട്ടുവെന്ന് തന്നെ പറയാം. മന്ത്രിയെ പരിഹസിച്ചുകൊണ്ട് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചതോടെയാണ് വീഡിയോ വൈറലായത്. ഒരാളും തിരികെ അഭിവാദ്യം ചെയ്യുന്നില്ലെങ്കിലും മന്ത്രി കൈവീശിക്കാണിക്കുന്നത് വ്യാജമാണെന്നു പറഞ്ഞാണ് പലരും വീഡിയോ പങ്കുവെച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്‍സ്‌പെക്ഷന്‍ ക്യാബിനിലാണ് മന്ത്രി സഞ്ചരിച്ചത്. ട്രെയിനിന്റെ പിന്നിലെ ക്യാബിനില്‍നിന്ന് പിറകോട്ടാണ് അശ്വിനി വൈഷ്ണവ് കൈവീശി അഭിവാദ്യം ചെയ്യുന്നത്. എന്നാല്‍ ഇരുവശങ്ങളിലേയും പ്ലാറ്റ്ഫോമുകളിലുള്ള യാത്രക്കാരില്‍ ഒരാള്‍ പോലും മന്ത്രിയെ പ്രത്യഭിവാദ്യം ചെയ്യുന്നില്ല എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഇത് നേരില്‍ കണ്ടിട്ടും മന്ത്രി കൈവീശല്‍ തുടരുന്നത് എന്തിനാണെന്നു പലരും കമന്റുകളില്‍ ചോദിച്ചു.റെയില്‍ മിനിസ്റ്റര്‍ അല്ല, ഇത് റീല്‍ മിനിസ്റ്ററാണ് എന്നാണ് ഒരാള്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കെ.പി.സി.സിയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലും മന്ത്രിയുടെ വീഡിയോയെ പരിഹസിച്ച് രംഗത്തെത്തി. ‘അശ്വിനി വൈഷ്ണവിനെ തിരികെ കൈവീശിക്കാണിച്ചവരുടെ ആകെ എണ്ണം: ഒന്നുപോലും ഞങ്ങള്‍ക്ക് എണ്ണാന്‍ സാധിച്ചില്ല’ എന്നാണ് കെ.പി.സി.സിയുടെ എക്സ് അക്കൗണ്ട് വീഡിയോയ്ക്കൊപ്പം കുറിച്ചത്. ആം ആദ്മി പാര്‍ട്ടിയും മന്ത്രിയുടെ വീഡിയോ ‘റീല്‍ മന്ത്രി’ എന്ന പരിഹാസത്തോടെ പങ്കുവെച്ചിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

08 Jul 2026

സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

05 Jul 2026
ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

02 Jul 2026
ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

21 May 2025
വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

12 Mar 2025
കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

01 Feb 2025