കോഴിക്കോട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; നഴ്സിംഗ് വിദ്യാർഥി മരിച്ചു
കോഴിക്കോട് കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് മലപ്പുറം സ്വദേശിയായ നഴ്സിംഗ് വിദ്യാർഥി മരിച്ചു. എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദാണ്(24) മരിച്ചത്. രാമനാട്ടുകര-മീഞ്ചന്ത സംസ്ഥാനപാതയിൽ നല്ലളം പോലീസ് സ്റ്റേഷന് സമീപത്താണ് അപകടം ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർഥിയായിരുന്നു അബി നർഷാദ്. സുഹൃത്തായ അബ്ദുൽ അസീസുമൊത്ത് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് കോളേജിലേക്ക് തിരികെ പോകുകയായിരുന്നു കോഴിക്കോട് നിന്നും പാലക്കാടേക്ക് പോകുകയായിരുന്ന ബസാണ് ബൈക്കിൽ ഇടിച്ചത്. റോഡിൽ വീണ അബി നർഷാദ് ബസിനടിയിൽ പെട്ടു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും
