ലക്കിഭാസ്കര് സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം; രണ്ട് പേര്‍ക്ക് പരുക്കേറ്റു
കണ്ണൂര്‍: ദുര്‍ഖര്‍ സല്മാന് നായകനായ ലക്കി ഭാസ്കര്‍ സിനിമ കാണുന്നതിനിടെ തിയേറ്ററില്‍ അപകടം. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ സഹിന സിനിമാസിലാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിനിമയുടെ ഇന്റര്‍വെല്‍ കഴിഞ്ഞ് വീണ്ടും സിനിമ ആരംഭിച്ചപ്പോഴായിരുന്നു സംഭവം. തിയേറ്ററിന് മുകളിലെ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്ന ഭാഗം തകരുകയായിരുന്നു. ഇതോടെ വാട്ടര്‍ ടാങ്ക് പൊട്ടി വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വെള്ളത്തോടൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. ടാങ്കും സീലിങും സിമന്റ് കട്ടകളും വെള്ളവും സീറ്റുകളിലേക്ക് വീണതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. സീലിങിന് അടിയില്‍ കുടുങ്ങിയ ഒരാള്‍ക്ക് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. തിക്കിലും തിരക്കിലും നിസ്സാരമായ പരുക്കേറ്റവരും വേറെയുണ്ടെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും
