പെട്രോള്‍ പമ്പില്‍ കാറിന് തീപ്പിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
മംഗലാപുരം: ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പിലെത്തിയ കാറിന് തീപ്പിടിച്ചു. മംഗലാപുരം ലേഡിഹില്ലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ മാരുതി 800 കാറിനാണ് തീപ്പിടിച്ചത്. പാര്‍ശ്വനാഥ് എന്നയാളുടെ വാഹനത്തിനാണ് തീപിടിച്ചത്. പാര്‍ശ്വനാഥ് തന്നെയായിരുന്നു അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. തീപടര്‍ന്നതിന് പിന്നാലെ പാര്‍ശ്വനാഥ് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വാഹനത്തില്‍ പാര്‍ശ്വനാഥിനൊപ്പം മറ്റ് രണ്ട് പേര് കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പമ്പിനുള്ളില്‍ വാഹനത്തിന് തീപടര്‍ന്നതോടെ ജീവനക്കാര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എൽപിജിക്കും പെട്രോളിനും വില വർദ്ധിക്കാൻ സാധ്യത; വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും

ശുദ്ധമായ പെട്രോളും E10-ഉം ഇനി പ്രായോഗികമല്ല; E20 ഇന്ധനം കൂടുതൽ മികച്ചതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കേന്ദ്ര സർക്കാർ

ജനരോഷം ശക്തം; പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കം കേന്ദ്രം നീട്ടിവെച്ചേക്കും
