Wednesday, 11 November 2026 About Us · Contact Us

ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു കാറ് വന്നിടിക്കുകയായിരുന്നു. ബന്നാർഘട്ട റോഡ്- കമ്മനഹള്ളി ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ബൊമ്മസാന്ദ്രയിലെ ഒരു സ്വകാര്യ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു മുഹമ്മദ് സഹദ്. റിഷ്ണു ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ