പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കുറുവാ സംഘാംഗം പിടിയിൽ
കൊച്ചി: പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട കുറുവാ സംഘാംഗത്തെ പിടികൂടി. അഞ്ച് മണിക്കൂർ നീണ്ട അതിസാഹസികമായ ദൗത്യത്തിലൂടെയാണ് പൊലീസ് ഇയാളെ പിടി കൂടിയത്. തമിഴ്നാട് സ്വദേശിയായ സന്തോഷ് ശെൽവമാണ് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ കൈയിൽ നിന്നാണ് രക്ഷപ്പെട്ടു പോയത്. പിടികൂടുന്ന സമയത്ത് ഇയാൾ അർധനഗ്നനായിരുന്നു വിലങ്ങണിയിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അടക്കമുള്ള സഹായത്തോടെയാണ് സന്തോഷ് പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്. കുണ്ടന്നൂർ പരിസരത്തെ ചതുപ്പിൽ ഒളിച്ചിരിക്കുകയായിരുന്നു. കൊച്ചി സിറ്റി പോലീസും ആലപ്പുഴ പൊലീസും അടക്കം നൂറോളം പൊലീസുകാരാണ് ദൗത്യത്തിൽ പങ്കാളികളായത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ്യാജേന മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം
