Wednesday, 11 November 2026 About Us · Contact Us

പാണക്കാട് തങ്ങള്‍ക്കെതിരെ വീണ്ടും പിണറായി; തീവ്രവാദ നിലപാടുമായി ഇങ്ങോട്ട് വരേണ്ടെന്ന്

കൊല്ലം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വിമര്‍ശനം രൂക്ഷമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോ എന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. പാണക്കാട് തങ്ങളെ കുറിച്ച് പറയാന്‍ പാടില്ല പോലും. പാണക്കാട് കുറേ തങ്ങള്‍മാരുണ്ട്. ഞാന്‍ അവരെക്കുറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞത് മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെക്കുറിച്ചാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. സാദിഖലി തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്ന് ലീഗിലെ ചില നേതാക്കള്‍ പറഞ്ഞാല്‍ അത് നാട് അംഗീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണ്. ജമാത്തെ ഇസ്ലാമിയും എസ്ഡിപിഐയും സ്വീകരിക്കുന്ന തീവ്രവാദ നിലപാടും ആ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുത്. ആര്‍എസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും സിപിഎം എതിര്‍ക്കും. വര്‍ഗീയതയോട് ഒരു വിട്ട് വീഴ്ചയുമില്ല. മുന്‍പ് എപ്പോഴെങ്കിലും ലീഗ് ജമാഅത്തെ ഇസ്ലാമിക്കൊപ്പം നിന്നിട്ടുണ്ടോ. സാദിഖലി തങ്ങള്‍ അല്ലേ അതിന് ഉത്തരവാദിയെന്നും പിണറായി വിജയന്‍ ചോദിച്ചു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

കടുപ്പിച്ച് സിപിഐ; ഉപനേതാവ് പദവി ഇല്ലെങ്കിൽ സഭയിൽ സിപിഐഎമ്മിനോട് സഹകരിക്കില്ലെന്ന് സിപിഐ

31 Jul 2026
പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പിഎം ശ്രീ പദ്ധതി; സംഘപരിവാറിന്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

31 Jul 2026
​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

​’വിഴിഞ്ഞം കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’; കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

15 Jul 2026
പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

പിണറായിയെപ്പോലെ ഒളിച്ചല്ല കണ്ടത്, പരസ്യമായിത്തന്നെയാണ്; ഹിന്ദു ഐക്യവേദി കൂടിക്കാഴ്ചാ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

15 Jul 2026
“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

“വടിയും നീട്ടി നിൽക്കേണ്ട, പറയാനുണ്ടെങ്കിൽ ഞാൻ പറയും”; വിഴിഞ്ഞം വിവാദ ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

11 Jul 2026
വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർവത്ര ദുരൂഹത; അദാനിക്ക് എവിടുന്ന് കിട്ടി ഈ ധൈര്യം?: പിണറായി വിജയൻ

04 Jul 2026