Wednesday, 11 November 2026 About Us · Contact Us

എങ്കില്‍ പിന്നെ ആ ഏരിയ തന്നെ വേണ്ട; വിഭാഗിയത രൂക്ഷമായ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് സി പി എം

വിഭാഗീയത രൂക്ഷമായ ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ട് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ തീരുമാനം. കടുത്ത വിഭാഗീയതയിലേക്കും സംസ്ഥാന നേതൃത്വത്തിനെതിരായ രൂക്ഷ വിമര്‍ശനത്തിലേക്കും നയിച്ച കരുനാഗപ്പള്ളി പാര്‍ട്ടി ഏരിയ കമ്മിറ്റിയാണ് പിരിച്ചുവിട്ടത്. ദൃശ്യ മാധ്യമങ്ങളിലടക്കം വിഭാഗിയത വ്യക്തമാക്കുന്ന സംഭവവികാസങ്ങളും ഏറ്റുമുട്ടലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയതിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ നടപടി. പിന്നാലെ ഏഴംഗ അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റിലും ഭിന്നാഭിപ്രായങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റി പിരിച്ചുവിടുന്ന തീരുമാനത്തിലെത്തുകയായിരുന്നു. ലോക്കല്‍ കമ്മിറ്റികളില്‍ പ്രശ്രനങ്ങള്‍ ഉണ്ടായെന്നും തെറ്റായ ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല

24 Jan 2025

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

22 Jan 2025

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

18 Jan 2025

വര്‍ഗീയ വിഷം ചീറ്റി വീണ്ടും പി സി ജോര്‍ജ്; ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവനും വര്‍ഗീയ വാദികള്‍

08 Jan 2025

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്‍

07 Jan 2025