Wednesday, 11 November 2026 About Us · Contact Us

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലൻസ്. ആറ് മണിക്കൂർ നേരമാണ് ചോദ്യം ചെയ്യൽ നീണ്ടത്. ആഡംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ് പിയുടെ വസതിയിലെ മരംമുറി അടക്കമുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കും പിവി അൻവർ നൽകിയ പരാതിയിലാണ് അന്വേഷണം. തന്റെ വാദം തെളിയിക്കാനുള്ള രേഖകൾ അജിത് കുമാർ അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ റിപ്പോർട്ട് ഡിസംബർ പകുതിയോടെ തയ്യാറാക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ അജിത് കുമാറിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. സെപ്റ്റംബറിലാണ് അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദം കത്തി നിൽക്കുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളും ഉയർന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിക്കാൻ ശ്രമം; എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത, ഉടൻ സസ്‌പെൻഡ് ചെയ്തേക്കും

11 Jul 2026

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വം ഗൂഢാലോചന നടത്തി, ലക്ഷ്യം തെരഞ്ഞെടുപ്പ്: എഡിജിപിയുടെ റിപ്പോർട്ട് പുറത്ത്

23 Dec 2024

എഡിജിപിയെ മാറ്റിയത് വെറും പ്രഹസനം; നടപടി ഏത് കാര്യത്തിലാണെന്ന് അറിയണം: വിഡി സതീശൻ

07 Oct 2024

ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല: ബിനോയ് വിശ്വം

05 Oct 2024

രാജ്യം ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടതിൽ തെറ്റില്ല: വെള്ളാപ്പള്ളി

05 Oct 2024

തൃശ്ശൂർ പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ റിപ്പോർട്ട്; എഡിജിപിയുടെ സ്ഥാനം തെറിക്കും

05 Oct 2024