ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി: പൊലീസുകാരനു സസ്പെൻഷൻ
തിരുവനന്തപുരം : ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനു സസ്പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്. മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു . എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നുവെന്നു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് സസ്പെൻഷൻ. കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇൻഷുറൻസ് ലഭിക്കുമെന്ന വ്യാജേന മുഖ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ്; കേസെടുത്തു

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം
