ശബരിമലയിലെ ദിലീപിന്റെ വി ഐ പി ദര്‍ശനം: വിജിലന്‍സ് റിപോര്‍ട്ട് സമര്‍പ്പിച്ചു
ശബരിമലയിലെ നടന്‍ ദിലീപിന്റെ വി ഐ പി സന്ദര്‍ശനത്തില്‍ വിജിലന്‍സ് വിഭാഗം പ്രാഥമിക റിപോര്‍ട്ട് സമര്‍പ്പിച്ചു. വിശദമായ റിപോര്‍ട്ട് തിങ്കളാഴ്ച കോടതി മുമ്പാകെ സമര്‍പ്പിക്കുമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ശബരിമലയില്‍ നടന്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് വിജിലന്‍സ് നടപടി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. സംഭവം ചെറുതായി കാണാന്‍ കഴിയില്ല. ദിലീപിന്റെ ദര്‍ശനസമയത്തെ സന്നിധാനത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് കോടതി ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥര്‍ ദിലീപിനെ അനുഗമിച്ച് ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം.ശബരിമലയില്‍ ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം
