Wednesday, 11 November 2026 About Us · Contact Us

വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി

ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിന് വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ഉടൻ ചേരുമെന്ന് റവന്യു മന്ത്രി കെ രാജൻ. പുനരധിവാസത്തിന് 100 വീടുകൾ നൽകുമെന്ന കർണാടക സർക്കാരിന്റെ കത്തിന് കേരളം മറുപടി നൽകിയില്ലെന്ന് ആരോപിച്ചുള്ള സിദ്ധരാമയ്യയുടെ കത്ത് ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുള്ള മറുപടി ഉടൻ നൽകുമെന്നും മന്ത്രി അറിയിച്ചു സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തർക്കിക്കുന്നതിൽ യോജിപ്പില്ല. കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടും. വീടുകൾ നൽകുമെന്ന് പ്രഖ്യാപിച്ചവരുടെ യോഗം ചേരാൻ വൈകിയതിന് കാരണം ഏറ്റെടുക്കാൻ ശ്രമം നടത്തിയ എസ്‌റ്റേറ്റുകളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളാണ്. ഈ പ്രശ്‌നത്തിന് വൈകാതെ പരിഹാരമുണ്ടാകും ആരുമായും സംസാരിക്കാനുള്ള വാതിൽ സർക്കാർ കൊട്ടിയടച്ചിട്ടില്ല. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് മാത്രമേ പുനരധിവാസം സാധ്യമാകൂ. ദുരന്തബാധിതർക്ക് പ്രതിദിനം മുന്നൂറ് രൂപ വെച്ച് ജീവനോപാധി നൽകുന്നത് ഈ ആഴ്ച പൂർത്തിയാകുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ എല്ലാ പരാതികളും കേള്‍ക്കും: മന്ത്രി കെ രാജൻ

02 Jan 2025

2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

01 Jan 2025

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

27 Dec 2024

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്

23 Dec 2024

വയനാട് പുനരധിവാസം: പുറത്തുവിട്ട പട്ടിക അന്തിമമല്ല; പരാതി നൽകാൻ 15 ദിവസം സമയമുണ്ടെന്ന് മന്ത്രി കെ രാജൻ

21 Dec 2024