Wednesday, 11 November 2026 About Us · Contact Us

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിൽ സർക്കാരിന് ആശ്വാസം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ എസ്റ്റേറ്റ് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഭൂമി ഏറ്റെടുക്കലിന് എതിരെയുള്ള എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി കോടതി തള്ളി. ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്ന് കോടതി നിർദേശം നൽകി ലാൻഡ് അക്വിസിഷൻ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ടൗൺഷിപ്പായി എസ്റ്റേറ്റ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്നും കോടതി നിർദേശിച്ചു. നഷ്ടപരിഹാരത്തിൽ തർക്കമുണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടിയുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. എൽസ്റ്റൺ, ഹാരിസൺ മലയാളം എന്നിവരായിരുന്നു ഹർജിക്കാർ. ടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും 78.73 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റുമാണ് ഹർജി നൽകിയത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

01 Jan 2025

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്

23 Dec 2024

വയനാട് ദുരന്തം: കൂടുതൽ സഹായം കിട്ടാൻ അർഹതയുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

12 Dec 2024

വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി

11 Dec 2024

വയനാട് പുനരധിവാസം: വീടുകൾ നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ

10 Dec 2024