Wednesday, 11 November 2026 About Us · Contact Us

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലിം ലീഗ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ്. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് നീങ്ങിയതെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണമെന്നും പിഎംഎ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ സംസാരത്തിൽ വ്യക്തതയും കൃത്യതയുമുണ്ടെങ്കിൽ, ഇനിയും അനിശ്ചിതമായി നീളില്ല എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടാൽ അതിന്റെ കൂടെ നിൽക്കും. ഭൂമി ഏറ്റെടുത്തോ എന്നു പോലും അറിയാത്ത ഘട്ടം വന്നപ്പോഴാണ് സ്വന്തം നിലയ്ക്ക് ലീഗ് നീങ്ങിയത്. ഇനിയും നീട്ടിക്കൊണ്ടുപോകാൻ ഞങ്ങൾക്ക് കഴിയില്ല. ജനങ്ങൾ ലീഗിനെ വിശ്വസിച്ചേൽപ്പിച്ച പണം ആണ്. സർക്കാർ പദ്ധതി നടപ്പാക്കുമെന്ന് ബോധ്യം വരണം സർക്കാർ നടപടികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ സ്വന്തം നിലയ്ക്ക് തന്നെ സ്ഥലം കണ്ടെത്താനും വീടുകൾ വച്ചു നൽകാനുമുള്ള തീരുമാനം ലീഗ് കൈക്കൊള്ളുകയും അതുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. ഈ സമയത്താണ് സഹായം വാഗ്ദാനം ചെയ്ത 38 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയത്. പിന്നാലെയാണ് ലീഗ് ചർച്ചയ്ക്ക് തയാറെന്ന് അറിയിച്ചത്.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

2 ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ വീടുകൾ; വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

01 Jan 2025

വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ

31 Dec 2024

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി, എസ്‌റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി

27 Dec 2024

വയനാട് ദുരന്തം: കൂടുതൽ സഹായം കിട്ടാൻ അർഹതയുണ്ടെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി

12 Dec 2024

വയനാട് പുനരധിവാസം: കർണാടകയുടെ പിന്തുണ സ്‌നേഹപൂർവം ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി

11 Dec 2024

വയനാട് പുനരധിവാസം: വീടുകൾ നിർമിച്ച് നൽകാമെന്ന വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന് സിദ്ധരാമയ്യ

10 Dec 2024