വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ചു; യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
വയനാട്ടിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി മേലിയേടത്ത് ഷബീറാണ്(24) മരിച്ചത്. പുലർച്ചെ മീനങ്ങാടി പാതിരിപ്പാലത്താണ് അപകടം നടന്നത്. ഷബീറിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു കാറും ലോറിയും. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഊട്ടിയിലേക്ക് പോയിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ സഞ്ചരിച്ചിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
SupportMetro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബെംഗളൂരുവിൽ സിഗ്നലിൽ നിർത്തിയിട്ടിരുന്ന വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചു കയറി; നിരവധിപ്പേർക്ക് പരിക്ക്, ഡ്രൈവർമാരുടെ നില ഗുരുതരം

വടകരയില്‍ വീണ്ടും മത്സരയോട്ടം; സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

സ്കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലോറി പാഞ്ഞുകയറി മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സഹായം നല്‍കും
