Wednesday, 11 November 2026 About Us · Contact Us

താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു

A Passenger Died After A Shawl Got Tangled Around Her Neck - താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു

കോഴിക്കോട് താമരശ്ശേരിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി യാത്രക്കാരി മരിച്ചു. സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. സുധയെ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കൾ സ്റ്റാലിൻ(സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി), മുംതാസ്( പുതുപ്പാടി കോ ഓപറേറ്റീവ് ബാങ്കിന്റെ അഗ്രി ഫാം ജീവനക്കാരി)

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ