ഗവർണറെ മാറ്റി: ഇനി ബീഹാറിലേക്ക്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി. അദ്ദേഹം ഇനി ബിഹാര്‍ ഗവര്‍ണറാകും.
രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ആണ് കേരളത്തിന്റെ പുതിയ ഗവര്‍ണറാവുക. നിലവില്‍ ബിഹാര്‍ ഗവര്‍ണറാണ് അര്‍ലേക്കര്‍. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായി കൊണ്ടിരിക്കുകയാണ് പുതിയ മാറ്റം. സംസ്ഥാന ഗവർണറായി കഴിഞ്ഞ അഞ്ചുവർഷമായി അദ്ദേഹം സ്ഥാനത്തിരിക്കുന്നുണ്ട്.
ബിജെപി നേതാവായ ആരിഫ് മുഹമ്മദ് ഖാന് ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളുമായി ഒത്തുപോകാൻ സാധിച്ചിരുന്നില്ല. എന്നാൽ പുതിയ ഗവർണറായി സ്ഥാനമേൽക്കാനിരിക്കുന്ന അർലേക്കർ കറകളഞ്ഞ ആർഎസ്എസുകാരൻ ആണ്. ഗോവ സ്വദേശിയായ അദ്ദേഹം നിരവധിതവണ ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗോവ നിയമസഭാ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള ബന്ധം ഏത് രീതിയിൽ ആകുമെന്ന് ഇനി കണ്ട്അ റിയണം
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വത്ത് തർക്കം: കൊണ്ടോട്ടിയിൽ അനിയൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ഭരണം മാറിയിട്ടും മൈക്കിന്റെ കലിപ്പ് മാറിയിട്ടില്ലല്ലോ; പൂജാവേദിയിൽ മാസ് തഗ്ഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഒമ്പത് വർഷത്തിന് ശേഷം നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം; ILDM ശുപാർശക്ക് റവന്യൂ വകുപ്പിന്റെ അംഗീകാരം

വേനല്‍ മഴ ശക്തി പ്രാപിക്കുന്നു; അങ്കമാലിയില്‍ മിന്നലേറ്റ് വീട്ടമ്മ മരിച്ചു: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
