Wednesday, 11 November 2026 About Us · Contact Us

ഹണിറോസിന്റെ പരാതിയില്‍ പ്രതികരണവുമായി ബോച്ചെ; ആ സമയത്ത് ഹണി പരാതിയൊന്നും പറഞ്ഞിരുന്നില്ല

തുടര്‍ച്ചയായി ലൈംഗിക ചുവയോടെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ പ്രതികരിച്ച് വ്യവസായി ബോച്ചെയെന്ന ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനോട് ഒരിക്കലും തെറ്റായ ഉദ്ദേശത്തോടെ താന്‍ പെരുമാറിയിട്ടില്ലെന്നും ആ സമയത്ത് ഹണി റോസ് പരാതിയൊന്നും പറഞ്ഞിരുന്നില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. മനോരമ ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹണിയെ ആഭരണങ്ങള്‍ അണിയിച്ചിരുന്നു. മാര്‍ക്കറ്റിങ്ങിനായി ചില തമാശകള്‍ പറയാറുണ്ട്. താന്‍ പറയാത്ത വാക്കുകള്‍ പലരും കമന്റുകളായി വളച്ചൊടിക്കുകയാണ്. ബോബി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അശ്ലീല അധിക്ഷേപങ്ങളും നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസ് തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ബോബി ചെമ്മണ്ണൂരിനോട് പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കാന്‍ പറഞ്ഞ ഹണി റോസ് താന്‍ നിയമ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു എന്നാണ് അറിയിച്ചത്.ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഹണി റോസിനുള്ള പിന്തുണ കൂടുകയാണ്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

വിവാദങ്ങൾക്ക് വിരാമം; ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ്

വിവാദങ്ങൾക്ക് വിരാമം; ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് ഹണി റോസ്

03 Jul 2026
റഷ്യയുടെ നാവിക ദിനത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ യുക്രേനിയൻ ഡ്രോൺ ആക്രമണം; ആഘോഷങ്ങൾ വെട്ടിച്ചുരുക്കി

റഷ്യയുടെ നാവിക ദിനത്തിൽ സെന്റ് പീറ്റേഴ്സ്ബർഗിൽ യുക്രേനിയൻ ഡ്രോൺ ആക്രമണം; ആഘോഷങ്ങൾ വെട്ടിച്ചുരുക്കി

28 Jul 2025
പ്രതിഷേധങ്ങള്‍ക്കിടെ പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടില്‍

പ്രതിഷേധങ്ങള്‍ക്കിടെ പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടില്‍

27 Jan 2025
ഒമാനിലെ ജയ്ശ്രീറാം ആഘോഷ പ്രകടനം: പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം

ഒമാനിലെ ജയ്ശ്രീറാം ആഘോഷ പ്രകടനം: പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം

22 Jan 2025

ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാനാകാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം; ജയലില്‍ നിന്ന് പുറത്തിറങ്ങാതെ ബോചെ

14 Jan 2025

ഉടനെ പ്രതികരിച്ചിട്ടില്ലെങ്കില്‍ വാലിഡ് ആവാതിരിക്കാന്‍ ഒ ടി പി അല്ല സ്ത്രീയുടെ പൗരാവകാശം; കിടിലന്‍ പോസ്റ്റുമായി കെ ആര്‍ മീര

13 Jan 2025