ഡോ. വി നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും
ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി ഡോ. വി നാരായണൻ എത്തും. നിലവിൽ എൽ പി എസ് സി മേധാവിയാണ് അദ്ദേഹം. കന്യാകുമാരി സ്വദേശിയാണ്. തിരുവനന്തപുരം വലിയമല ആസ്ഥാനവും ബംഗളൂരുവിൽ യൂണിറ്റുമുള്ള ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറാണ്. ഡോ. വി നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് കമ്മീഷൻ ചെയർമാനുമായി കേന്ദ്ര സർക്കാർ നിയമിച്ചു. ഈ രണ്ട് ചുമതലകളും വഹിക്കുന്നവരാണ് സ്വാഭാവികമായി ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്കും എത്തുക. ഐസ്ആർഒ ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. എസ് സോമനാഥ് ഈ മാസം 14നാണ് വിരമിക്കുന്നത്. ഇതിന് പിന്നാലെ വി നാരായണൻ ചുമതലയേൽക്കും. രണ്ട് വർഷത്തേക്കാണ് ഡോ. വി നാരായണന്റെ നിയമനം വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് വി നാരായണൻ പറഞ്ഞു. വിക്രം സാരാഭായി അടക്കമുള്ള പ്രമുഖർ വഹിച്ച സ്ഥാനത്തേക്ക് പരിഗണിച്ചതിൽ രാജ്യത്തോട് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന് ഏർപ്പെടുത്തിയ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

മണാലിയിൽ കനത്ത മഞ്ഞുവീഴ്ച; വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

യാത്ര മുടക്കാൻ വിമാനത്തിനുള്ളിൽ വ്യാജ ഹൈജാക്ക് ഭീഷണി; കൊൽക്കത്തയിൽ 56-കാരൻ അറസ്റ്റിൽ

താൻ വീട്ടുതടങ്കലിലാണെന്ന് സോനം വാങ്ചുക്ക്; വീടിന് ചുറ്റും സായുധ കാവൽക്കാരെ വിന്യസിച്ചതായി ആരോപണം
