ഉത്തർപ്രദേശിലെ ഷാംലിയിൽ ഏറ്റുമുട്ടൽ; നാല് പേരെ പോലീസ് വധിച്ചു, ഒരു ഉദ്യോഗസ്ഥന് പരുക്ക്
ഉത്തർപ്രദേശിലെ ഷാംലിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകൾ കൊല്ലപ്പെട്ടു. മുസ്തഫ കഗ്ഗ ഗുണ്ടാ സംഘത്തിലെ അർഷാദും കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരിൽ മൻജീത്, സതീഷ് എന്നിവരെ തിരിച്ചറിഞ്ഞെങ്കിലും ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല കവർച്ച, കൊള്ള, കൊലപാതകം എന്നിവയടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഏർപ്പെടുത്തിയിരുന്ന കുറ്റവാളിയാണ് അർഷാദ്. ഓപറേഷന് നേതൃത്വം നൽകിയ എസ് ടി എഫ് ഇൻസ്പെക്ടർ സുനിലിന് ഗുരുതരമായി പരുക്കേറ്റു. അടിവയറ്റിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി
