Friday, 13 November 2026 About Us · Contact Us

രക്ഷകനായ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് സെയ്ഫ് അലി ഖാൻ; മനസ് നിറഞ്ഞ് ഭജൻ സിംഗ് റാണ

Saif Ali Khan Meets Rescue Autorickshaw Driver Bhajan Singh - രക്ഷകനായ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് സെയ്ഫ് അലി ഖാൻ; മനസ് നിറഞ്ഞ് ഭജൻ സിംഗ് റാണ

അക്രമിയുടെ കുത്തുകളേറ്റ് ഗുരുതര പരുക്കുകളോടെ ചോരയൊലിപ്പിച്ച് കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടും മുമ്പേയാണ് സെയ്ഫ് അലി ഖാൻ ഓട്ടോ ഡ്രൈവറായ ഭജൻ സിംഗ് റാണയെ കണ്ടത്. കൂടിക്കാഴ്ച അഞ്ച് മിനിറ്റ് നേരം നീണ്ടുനിന്നു ലീലാവതി ആശുപത്രിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞു. ഒപ്പം നിന്ന് ചിത്രവും എടുത്ത ശേഷമാണ് സെയ്ഫ് ഭജൻ സിംഗ് റാണയെ മടക്കി അയച്ചത്. സെയ്ഫ് അലി ഖാന്റെ ഷർമിള ടാഗോറും ഭജൻ സിംഗിനോട് നന്ദി പറഞ്ഞു ഉത്തരാഖണ്ഡ് സ്വദേശിയാണ് ഭജൻ. ജനുവരി 16ന് പുലർച്ചെ സെയ്ഫിന്റെ വീടിന് പുറത്ത് നിന്ന് ഒരു സ്ത്രീ കരയുന്നുണ്ടായിരുന്നുവെന്നും എന്നാൽ ആരും നിർത്താതെ പോകുന്നത് കണ്ടാണ് താൻ ഓട്ടോയുമായി അങ്ങോട്ടേക്ക് എത്തിയതെന്നും ഭജൻ സിംഗ് പറഞ്ഞിരുന്നു. ചോരയിൽ കുളിച്ച് കിടന്ന മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മാത്രമാണ് അത് സെയ്ഫ് അലി ഖാനാണെന്ന് മനസ്സിലായതെന്നും ഭജൻ പറഞ്ഞിരുന്നു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

3 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

3 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

4 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

5 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

5 മണിക്കൂർ മുൻപ്
ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ വെള്ളിത്തിരയിലേക്ക്; നിർമാണത്തിന് പാർട്ടി പ്രവർത്തകരും പണം മുടക്കും: മേൽനോട്ടത്തിന് 50 അംഗ സമിതി

7 മണിക്കൂർ മുൻപ്