Wednesday, 11 November 2026 About Us · Contact Us

കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും; സ്ത്രീ – പുരുഷന്മാര്‍ ഒന്നിച്ച് വ്യായാമം ചെയ്യാന്‍ പാടില്ല

മെക് 7ന്റെ വ്യായാമ രീതികളെ രൂക്ഷമായി വിമര്‍ശിച്ച കാന്തപുരത്തിന് പിന്തുണയുമായി മുജാഹിദ് വിഭാഗവും. സമസ്ത ആശയങ്ങള്‍ക്കെതിരെ എന്നും നിലകൊണ്ട മുജാഹിദ് വിഭാഗത്തിന്റെ നേതാവ് ഹുസൈന്‍ മടവൂരാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പിന്തുണച്ച് രംഗത്തെത്തിയത്. നേരത്തേ സമസ്ത ഇ കെ വിഭാഗവും മുസ്ലിം ലീഗും കാന്തപുരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കാന്തപുരത്തിനെതിരെ വിമര്‍ശനവുമായി സി പി എം രംഗത്തെത്തിയതോടെയാണ് ഇതര മുസ്ലിം സംഘടനകള്‍ മെക് 7 വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. നേരത്തേ ഈ വിഷയത്തില്‍ മൗനം പാലിച്ച മുജാഹിദ് വിഭാഗം ഇപ്പോള്‍ കാന്തപുരത്തെ പിന്തുണച്ചതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന വ്യഖ്യാനിക്കപ്പെടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹുസൈന്‍ മടവൂര്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരത്തിന്റെ നിലപാടിനെ ശരിവെച്ചത്. കാന്തപുരം സംസാരിച്ചത് മത വിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതില്‍ അഭിപ്രായം പറയേണ്ട. സിപിഎം ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. സിപിഎം കാണിക്കുന്നത് ഇസ്ലാം മത വിരുദ്ധതയാണ്. അവിഹിത ബന്ധങ്ങളാണ് സമൂഹത്തിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. അത് ഇല്ലാതാക്കാനാണ് മതം നിയന്ത്രണം കൊണ്ടുവന്നത്. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് വേണ്ടത്. പൊതു ഇടങ്ങളില്‍ അന്യ പുരുഷനുമൊത്ത് ഇടപഴകുന്നതിലാണ് വിലക്ക്. പൊതു സ്ഥാനങ്ങളോ പദവികളോ വഹിക്കുന്നതില്‍ അല്ല. വിഷയം ജുമുഅ കുത്തുബയില്‍ അടക്കം മത വേദികളില്‍ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു സുന്നി നേതാവിനെ പിന്തുണച്ച് മുജാഹിദ് വിഭാഗം രംഗത്ത് എത്തുന്നത്.അതേസമയം, മെക് സെവന്‍ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങളാണ് വലിയ വിവാദമായത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നു കൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നുവെന്നും വ്യായാമത്തിലൂടെ സ്ത്രീകള്‍ ശരീരം തുറന്നു കാണിക്കുകയാണെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തുകയായിരുന്നു. രാഷ്ട്രീയ വിഷയത്തില്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാന്തപുരം വിഭാഗം ഗോവിന്ദനെതിരെ രംഗത്തെത്തി. ഏരിയാ കമ്മിറ്റിയില്‍ എന്തുകൊണ്ട് സ്ത്രീകളെ സി പി എം കൊണ്ടുവരുന്നില്ലെന്ന പരിഹാസവും കാന്തപുരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗും സമസ്തയും ഇപ്പോള്‍ മുജാഹിദ് വിഭാഗവും രംഗത്തെത്തിയത.്

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാന്തപുരത്തിനും മുസ്ലിം ലീഗിനും പിന്നാലെ ഇകെ സമസ്ത നേതാവും; സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നു

29 Jan 2025

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

22 Jan 2025

മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്

22 Jan 2025

തട്ടിക്കൊണ്ടു പോയതാണ്; കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; സി പി എമ്മിനെതിരെ ഗുരുതര ആരോപണവുമായി കല രാജു

18 Jan 2025

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; കയ്യേറ്റക്കാര്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സമുദായ ശത്രുക്കള്‍

10 Jan 2025

വര്‍ഗീയ വിഷം ചീറ്റി വീണ്ടും പി സി ജോര്‍ജ്; ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവനും വര്‍ഗീയ വാദികള്‍

08 Jan 2025