Saturday, 14 November 2026 About Us · Contact Us

പല്ല് പറിച്ചതിന് പിന്നാലെ ഹൃദയാഘാതം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Heart Attack After Tooth Extractionthree And A Half Year - പല്ല് പറിച്ചതിന് പിന്നാലെ ഹൃദയാഘാതം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പല്ല് പറിച്ചതിന് പിന്നാലെ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. വടക്കൻ ബംഗാളിലാണ് സംഭവം. ജൽപൈഗുരിയിലുള്ള ഒരു സ്വകാര്യ ദന്ത ക്ലിനിക്കിൽ നിന്ന് പല്ല് പറിച്ച പ്രിയങ്ക് സർക്കാർ എന്ന മൂന്നര വയസുകാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മെഡിക്കൽ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. പടിക്കെട്ടിൽ നിന്ന് വീണു പല്ലിന് പരിക്കേറ്റതിനെ തുടർന്നാണ് പ്രിയങ്ക് സർക്കാരിനെ പിതാവ് പ്രിൻസ് സർക്കാർ ഒഡൽബാരി ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ കുട്ടിയെ മാൽബസാർ ആശുപത്രിയിലേക്കോ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലേക്കോ കൊണ്ടുപോകാൻ ഡോക്‌ടർമാർ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കുട്ടിയെ എൻ‌ബി‌എം‌സിയിലെ കൊണ്ടുപോയെങ്കിലും ഡോക്‌ടർമാരുടെ ലഭ്യതക്കുറവ് മൂലം കുട്ടിയെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. അവിടെ വച്ചാണ് കുട്ടിയുടെ പല്ല് പറിച്ചത്. പിന്നീട് കുട്ടിക്ക് നിരവധി തവണ ഹൃദയാഘാതം അനുഭവപ്പെട്ടതായും കുടുംബം പറഞ്ഞു. മരിച്ച കുട്ടിയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ഇൻ ചാർജ് സഞ്ജയ് ദത്ത പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഡോക്‌ടർമാർ തയ്യാറായിട്ടില്ല.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

15 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

17 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

17 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

17 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

19 മണിക്കൂർ മുൻപ്
പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

പ്രധാനമന്ത്രിയുടെ ബെംഗളൂരു സന്ദർശനം: സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വൈകുന്നേരം 4 വരെ ഇറച്ചിക്കടകൾ അടച്ചിടാൻ നിർദേശം

19 മണിക്കൂർ മുൻപ്