Saturday, 14 November 2026 About Us · Contact Us

വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ: ഭർത്താവ് അറസ്റ്റിൽ

Wife Hacks Whatsapp Details Of Abuse Emerge Husband - വാട്സാപ്പ് ഹാക്ക് ചെയ്ത് ഭാര്യ; പുറത്തുവന്നത് പീഡന വിവരങ്ങൾ: ഭർത്താവ് അറസ്റ്റിൽ

ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത ഭാര്യ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. വാട്സാപ്പ് ഹാക്ക് ചെയ്തത് വഴി ഇയാൾ പല സ്ത്രീകളെയും പീഡിപ്പിച്ച വിവരം കണ്ടെത്തുകയായിരുന്നു. ഇതോടെ നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ഭാര്യ ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. തെളിവ് സഹിതം ഭാര്യ നൽകിയ പരാതിയിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ ഭാര്യ ആണ് മുപ്പത്തിരണ്ടുകാരനായ ഭർത്താവിന്റെ വാട്സാപ്പ് ഹാക്ക് ചെയ്ത് നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തിയത്. കൂടാതെ, സ്ത്രീകളോട് താൻ അവിവാഹിതൻ ആണെന്ന് പറഞ്ഞ് അവരുമായി അടുത്തശേഷം അവർക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ച് സാമ്പത്തിക ചൂഷണം ചെയ്തുവെന്നും കണ്ടെത്തി. അതേസമയം, ഭർത്താവ് പലപ്പോഴും അസ്വാഭാവിക ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും, അശ്ലീല പ്രവർത്തികൾ ചെയ്യാൻ തന്നെ നിർബന്ധിച്ചിരുന്നതായും ഭാര്യ പരാതിയിൽ പറയുന്നു. ഇയാൾ പീഡനത്തിനിരയാക്കിയ പത്തൊമ്പതുകാരിയെ കൂടി തനിക്കൊപ്പം ചേർത്താണ് ഇവർ പരാതി നൽകിയിരിക്കുന്നത്. നാഗ്പൂരിൽ ഒരു പാൻ കട നടത്തിവരികയായിരുന്നു പ്രതി. ഇയാൾ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുക്കുണ്ടായിരുന്നുവെന്നും, നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സ്ത്രീകളെ പീഡിപ്പിക്കാറുണ്ടെന്നും, വ്യാജ പേര് ഉപയോഗിച്ച് സ്ത്രീകളെ വഞ്ചിക്കുകയായിരുന്നു എന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം കേസെടുത്തു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

18 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

18 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

20 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

20 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

21 മണിക്കൂർ മുൻപ്
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

22 മണിക്കൂർ മുൻപ്