Saturday, 14 November 2026 About Us · Contact Us

സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റി, പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചു

The Gold Bars Were Removed Replaced With Silver And Then - സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റി, പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചു

ജ്വല്ലറിയില്‍ നിന്ന് ഒന്നര കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്. ഇയാളില്‍ നിന്ന് വിശദീകരണം തേടിയതിന് ശേഷം പിന്നീട് കാണാതായെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ഹൈദരാബാദിലാണ് സംഭവം. സെന്‍ട്രല്‍ ക്രൈം സ്റ്റേഷനിലാണ് ജ്വല്ലറി ഉടമ പരാതി നല്‍കിയത്. പൊലീസ് അന്വേഷണം തുടങ്ങി. ജ്വല്ലറി ഷോറൂമിലെ സ്‌ട്രോങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെയാണ് ആരോപണം. ഇയാള്‍ പത്ത് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ജ്വല്ലറിയുടെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റിയ ശേഷം പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അടുത്തിടെ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് വ്യക്തമായത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാള്‍ ഇത് ചെയ്യുന്നുണ്ടായിരുന്നു എന്നാണ് ജ്വല്ലറി ഉടമ കണ്ടെത്തിയത്. ജ്വല്ലറിയിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ഇയാളാണ് പുറത്തെടുത്തിരുന്നത്. ശേഷം അവ 22 ക്യാരറ്റും 18 ക്യാരറ്റുമുള്ള ആഭരണങ്ങളാക്കി മാറ്റാനായി ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു ചെയ്തിരുന്നത്. ഓഡിറ്റിന്റെ ഭാഗമായി സ്‌ട്രോങ് റൂമിലുള്ള സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് മനസിലായത്. ഓഡിറ്റില്‍ വ്യത്യാസം കണ്ടെത്തിയതിന് പിന്നാലെ ജ്വല്ലറി ഉടമ ഇയാളോട് വിശദീകരണം ചോദിച്ചു. ഇതോടെയാണ് ഇയാളെ കാണാതായത്. അഞ്ച് ദിവസത്തിന് ശേഷം ഫോണിലും കിട്ടാതായി. ഇപ്പോള്‍ ഫോണ്‍ ഓഫാക്കിയിരിക്കുകയാണ്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

21 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

21 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

23 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

23 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

13 Nov 2026
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 Nov 2026