Saturday, 14 November 2026 About Us · Contact Us

മൂർഷിദാബാദിൽനിന്ന് ഹിന്ദുക്കളെ കുടിയിറക്കുന്നു: ആരോപണവുമായി ബിജെപി

Hindus Being Evicted From Murshidabad Bjp Alleges - മൂർഷിദാബാദിൽനിന്ന് ഹിന്ദുക്കളെ കുടിയിറക്കുന്നു: ആരോപണവുമായി ബിജെപി

കോൽക്കത്ത: വഖഫ് നിയമ ഭേദഗതിയെത്തുടർന്ന് പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ഉടലെടുത്ത സംഘർഷത്തിൽ അയവ്. എന്നാൽ, പ്രദേശത്തുനിന്ന് ഹിന്ദുക്കളെ വ്യാപകമായി ആട്ടിപ്പായിക്കുകയാണെന്ന് ബിജെപിയുടെ ആരോപണം. 400 പേരെയെങ്കിലും ഇത്തരത്തിൽ കുടിയിറക്കിയിട്ടുണ്ടെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ഇതിനിടെ, സംഘർഷങ്ങളുമായി ബന്ധപ്പെട്ട് പന്ത്രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ, ആകെ അറസ്റ്റിലായവരുടെ എണ്ണം 150 കടന്നു. ബിഎസ്എഫിന്‍റെ അഞ്ച് കമ്പനികളെയാണ് ക്രമസമാധാനം ഉറപ്പാക്കാൻ ഇവിടെ വിന്യസിച്ചിരിക്കുന്നത്. മൂർഷിദാബാദിൽ കേന്ദ്ര സേനയെ ഇറക്കാൻ കൽക്കട്ട ഹൈക്കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ ബിഎസ്എഫ് സംസ്ഥാന പൊലീസുമായി ചേർന്നു പ്രവർത്തിക്കുമെന്ന് ബിഎസ്എഫ് ഐജി കർണി സിങ് ഷെഖാവത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ തുടരുകയാണ്. സംഘർഷത്തിൽ മൂന്നു പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച നിരവധി വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചിരുന്നു. മൂർഷിദാബാദ് കൂടാതെ മാൾഡ, സൗത്ത് 24 പർഗനാസ് ജില്ലകളിലേക്കും സംഘർഷം വ്യാപിച്ചിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അതിർത്തി ജില്ലകളെ അസ്വസ്ഥതാ ബാധിത മേഖലകളായി പ്രഖ്യാപിക്കണമെന്ന് ബിജെപി എംപി ജ്യോതിർമയി സിങ് മഹാതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

21 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

21 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

23 മണിക്കൂർ മുൻപ്
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

23 മണിക്കൂർ മുൻപ്
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

13 Nov 2026
ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു; വിട പറഞ്ഞത് കോടതിയലക്ഷ്യത്തിന് ജയിലിലായ ആദ്യ ഹൈക്കോടതി ജഡ്ജി

13 Nov 2026