Saturday, 14 November 2026 About Us · Contact Us

മകളുടെ വിവാഹനിശ്ചയത്തിന് ഭാര്യ സുനിതയ്‌ക്കൊപ്പം ‘പുഷ്പ 2’ പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ; വിമർശിച്ച് ബിജെപി

Arvind Kejriwal Dances To Pushpa 2 Song With Wife Sunita - മകളുടെ വിവാഹനിശ്ചയത്തിന് ഭാര്യ സുനിതയ്‌ക്കൊപ്പം ‘പുഷ്പ 2’ പാട്ടിന് നൃത്തം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ; വിമർശിച്ച് ബിജെപി

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളുടെ വിവാഹനിശ്ചയത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ അരവിന്ദ് കേജ്‌രിവാൾ ‌നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഭാര്യ സുനിത കേജ്‌രിവാളിനൊപ്പം നൃത്തം ചെയ്യുന്ന കേജ്‌രിവാളിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അല്ലു അർജുൻ നായകനായ പുഷ്പ 2 എന്ന ചിത്രത്തിലെ ‘അംഗരോൺ’ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹർഷിത കേജ്‌രിവാളിന്റെയും സംഭവ് ജെയിനിന്റെയും വിവാഹം നടന്നത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയായ കപൂർത്തല ഹൗസിൽ വച്ചായിരുന്നു വിവാഹം. ഇരുവരും ഏറെ നാളായി അടുത്ത സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമാണ് എന്നാൽ കെജ്‍രിവാൾ മാത്രമല്ല മറ്റ് ആംആദ്മി പാർട്ടി നേതാക്കളുടെ നൃത്തവും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ പഞ്ചാബി നൃത്തവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചുനടന്ന വിവാഹനിശ്ചയത്തിൽ അടുത്ത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. https://x.com/PTI_News/status/1913312794587594969 അതേസമയം വിവാഹത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രം​ഗത്ത് എത്തി. ഡൽഹിയിലെ ജനങ്ങൾക്കു മുന്നിൽ സത്യം പുറത്തുവരുന്നു. ഡൽഹി മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു എന്നതിന്റെ നല്ലൊരു സൂചനയാണിതെന്നാണ് രേഖ ഗുപ്ത വിമർശിച്ച് പറഞ്ഞത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

21 മണിക്കൂർ മുൻപ്
യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

22 മണിക്കൂർ മുൻപ്
അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

23 മണിക്കൂർ മുൻപ്
മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

13 Nov 2026
പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി

13 Nov 2026
കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

കുൽഗാമിൽ സി.ആർ.പി.എഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണം; സംശയാസ്പദരെ ചോദ്യം ചെയ്യുന്നു: കശ്മീരിലുടനീളം സുരക്ഷ ശക്തമാക്കി

13 Nov 2026