ബിജെപി ദേശീയ അധ്യക്ഷനായുള്ള ചർച്ചയിൽ യോഗി ആദിത്യനാഥിന്റെ പേരും പരിഗണിക്കുന്നു
ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായുള്ള ചർച്ചയിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരും പരിഗണനയിൽ. ബിജെപി നേതൃത്വവും ആർഎസ്എസും നടത്തിയ ചർച്ചയിലാണ് യോഗി ആദിത്യനാഥിന്റെ പേരും ഉയർന്നത്. ശിവരാജ് സിംഗ് ചൗഹാൻ ദേശീയ അധ്യക്ഷനാകുന്നതിനാലാണ് ആർഎസ്എസ് നേതൃത്വത്തിന് താത്പര്യം എന്നാൽ പുതിയ അധ്യക്ഷൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളാകാണമെന്ന താത്പര്യമാണ് ബിജെപി നേതൃത്വത്തിനുള്ളത്. ഈ മാസം അവസാനം ഇക്കാര്യത്തിൽ ധാരണയാകും. ദളിത് വിഭാഗത്തിൽ നിന്നൊരാൾ അധ്യക്ഷ സ്ഥാനത്ത് വരാനുള്ള സാധ്യതയുമുണ്ട്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരെയും കണ്ടെത്തേണ്ടതുണ്ട്. ഇത് പൂർത്തിയായാലുടൻ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കും
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
