നിങ്ങൾ ഇലക്ഷൻ കമ്മീഷണറല്ല, മുസ്ലിം കമ്മീഷണർ; മുൻ ഇലക്ഷൻ കമ്മീഷണർക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി
ന്യൂഡൽഹി: മുൻ ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. വഖഫ് നിയമത്തിലെ സുപ്രീംകോടതി ഇടപെടലിൽ അഭിപ്രായം രേഖപ്പെടുത്തിയ ഖുറേഷിയെ ‘മുസ്ലിം കമ്മീഷണർ’ എന്ന് ദുബെ വിളിക്കുകയായിരുന്നു പുതിയ വഖഫ് നിയമം മണ്ടത്തരമാണെന്നും, മുസ്ലിങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കമാണെന്നുമായിരുന്നു ഖുറേഷി അഭിപ്രായപ്പെട്ടത്. സുപ്രീം കോടതി ഈ നിയമം റദ്ദാക്കും. പ്രൊപൊഗാണ്ട മെഷീനുകൾ അവരുടെ പണി കൃത്യമായി ചെയ്തുവെന്നും ഖുറേഷി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഖുറേഷി ഇലക്ഷൻ കമ്മീഷണറല്ല , മുസ്ലിം കമ്മീഷണറാണെന്ന അധിക്ഷേപവുമായി ദുബെ രംഗത്തുവന്നത്. ജാർഖണ്ഡിലെ വോട്ടർ പട്ടികയിൽ ബംഗ്ലാദേശികൾ തിരുകിക്കയറ്റിയത് ഖുറേഷിയുടെ കാലത്താണെന്നും ദുബെ ആരോപിച്ചു. തുടർന്ന് ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും മറ്റും ദുബെ അഭിപ്രായപ്പെട്ടു. സുപ്രീം കോടതിക്കെതിരായി വിവാദപരാമർശങ്ങൾ നടത്തിയും ദുബെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സുപ്രീം കോടതികൾ എല്ലാ നിയമങ്ങളും ഉണ്ടാക്കുകയാണെങ്കിൽ, പാർലമെന്റ് അടച്ചുപൂട്ടിയേക്കാം എന്നായിരുന്നു ദുബെയുടെ വിമർശനം. ഗവർണർ, വഖഫ് വിഷയങ്ങളിലെ സുപ്രീം കോടതി ഇടപെടലുകൾക്കെതിരെയായിരുന്നു ദുബെയുടെ വിമർശനം. ദുബൈയുടെ പരാമർശത്തെ ബിജെപി നേതൃത്വം തള്ളിപ്പറയുകയും ചെയ്തിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
