യുപിയിൽ 43കാരി മകളുടെ ഭർതൃപിതാവിനൊപ്പം ഒളിച്ചോടി പോയി
ഉത്തർപ്രദേശിൽ മകളുടെ ഭർതൃപിതാവിനൊപ്പം അമ്മ ഒളിച്ചോടി പോയി. നാല് കുട്ടികളുടെ അമ്മയായ 43കാരിയാണ് മരുമകന്റെ അച്ഛനൊപ്പം ഒളിച്ചോടിയത്. ബദൗൺ സ്വദേശിനി മംമ്തയാണ് മകളുടെ ഭർതൃപിതാവായ ശൈലേന്ദ്രക്കൊപ്പം പോയത്. 43കാരിയായ മംമ്തയുടെ നാല് കുട്ടികളിലൊരാൾ 2022ലാണ് വിവാഹിതയായത്. മകളുടെ ഭർത്താവിന്റെ അച്ഛനുമായി മംമ്ത പതിയെ ബന്ധം സ്ഥാപിക്കുകയായിരുന്നു. മംമ്തയുടെ ഭർത്താവ് ട്രക്ക് ഡ്രൈവറാണ്. താൻ ഉണ്ടാക്കി വെച്ച പണവും സ്വർണവുമെല്ലാം മംമ്ത കൊണ്ടുപോയെന്ന് ഭർത്താവ് സുനിൽ കുമാർ പറഞ്ഞു വീട്ടിൽ സുനിൽകുമാർ ഇല്ലാത്ത പല സമയത്തും ശൈലേന്ദ്ര മംമ്തയുടെ വീട്ടിൽ എത്താറുണ്ടായിരുന്നതായി അയൽവാസികളും പറയുന്നു. മകളുടെ അമ്മായിയപ്പനായതിനാൽ അയൽവാസികൾക്കും ഈ സന്ദർശനത്തിൽ സംശയമൊന്നുമുണ്ടായിരുന്നില്ല.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

കാൻസർ ചികിത്സ ചെലവ് കുറഞ്ഞതാക്കാനുള്ള കേന്ദ്ര നടപടികൾ; ജെ.പി. നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യാത്രയ്ക്ക് മുൻപേ ടിപ്പ് വാങ്ങി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചു; ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

അസമിലെ കാസിരംഗയിൽ മിനിബസും കണ്ടെയ്നർ ട്രക്കും കൂട്ടിയിടിച്ച് വൻ ദുരന്തം; 23 പേർക്ക് ദാരുണാന്ത്യം

മോദി തന്റെ ഫോൺ ചോർത്തുന്നു; തെളിവുകളുണ്ട്: പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പാൻ കാർഡും വോട്ടർ ഐഡിയും ഇന്ത്യൻ പൗരത്വത്തിന് തെളിവല്ലെന്ന് ഗുവാഹത്തി ഹൈക്കോടതി
