സ്വന്തം ഇഷ്ടപ്രകാരം പരോൾ അനുവദിക്കണ്ട; ജയിൽ മേധാവിക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ
പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ നിയന്ത്രണമിട്ട് ആഭ്യന്തര സെക്രട്ടറി. തടവുകാർക്ക് പരോൾ അനുവദിക്കുന്ന കാര്യത്തിൽ ജയിൽമേധാവി ബൽറാം കുമാർ ഉപാധ്യായയെ തിരുത്തുകയാണ് സർക്കാർ. ജയിൽ മേധാവി സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകേണ്ടെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർദേശം. പോലീസ് റിപ്പോർട്ട് എതിരായ കേസുകളിലും ജയിൽ മേധാവി പരോൾ അനുവദിച്ചിരുന്നു. പോലീസ് റിപ്പോർട്ട് എതിരാണെങ്കിൽ ജയിൽ ഉപദേശക സമിതിയുടെ അംഗീകാരത്തോടെ മാത്രം പരോൾ നൽകിയാൽ മതിയെന്ന് ജയിൽ മേധാവിക്ക് ആഭ്യന്തര സെക്രട്ടറി നിർദേശം നൽകി. വിസ്മയ കേസിലെ പ്രതി കിരണിനുൾപ്പെടെ പരോൾ അനുവദിച്ചത് നേരത്തെ വിവാദമായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
