Friday, 13 November 2026 About Us · Contact Us

4 മണിക്ക് സൈറൺ മുഴങ്ങും, എയർ റെയ്ഡ് വാണിംഗും; 14 ജില്ലകളിലും നാളെ മോക് ഡ്രിൽ

Siren Will Sound At 4 Pm Air Raid Warning Mock Drill In All - 4 മണിക്ക് സൈറൺ മുഴങ്ങും, എയർ റെയ്ഡ് വാണിംഗും; 14 ജില്ലകളിലും നാളെ മോക് ഡ്രിൽ

പാക്കിസ്ഥാനുമായി സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ മോക്ക് ഡ്രിൽ നടത്താനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാളെ കേരളത്തിൽ 14 ജില്ലകളിലും തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മോക് ഡ്രിൽ നടത്തും. നാളെ നാല് മണിക്കാണ് മോക് ഡ്രിൽ. സിവിൽ, ഡിഫൻസ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം. വ്യോമാക്രമണം ഉണ്ടായാൽ എന്തൊക്കെ മുൻകരുതലുകൾ പാലിക്കണം എന്നത് സംബന്ധിച്ച് ജനങ്ങൾക്ക് വിവരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക് ഡ്രിൽ നടത്തുന്നതെന്ന് ഫയർ ഫോഴ്‌സ് മേധാവി മനോജ് എബ്രഹാം പറഞ്ഞു ആംബുലൻസുകളും ആശുപത്രികളും അടക്കം ഇതിനായി സജ്ജമാക്കും. ആക്രമണമുണ്ടായാൽ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തുടക്കമെന്ന നിലയിൽ എമർജൻസി സൈറൻ മുഴങ്ങും. തുടർന്ന് ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുകയെന്നതാണ് നിർദേശം ജില്ലാ കലക്ടർമാരും ജില്ലാ ഫയർ ഓഫീസർമാരുമാണ് മോക് ഡ്രില്ലിന് നേതൃത്വം നൽകുന്നത്. ജനങ്ങൾക്കും ഇതേ കുറിച്ച് ധാരണയുണ്ടാകണം. ഓഫീസിലാണെങ്കിൽ മുകളിൽ നിലയിൽ നിൽക്കാതെ താഴത്തെ നിലയിലേക്കോ പാർക്കിംഗിലേക്കോ മാറണം. യുദ്ധമുണ്ടായാൽ വ്യോമാക്രമണത്തിന് ജനങ്ങലെ ജാഗരൂഗരാക്കാൻ എയർ റെയ്ഡ് വാണിംഗ് സംവിധാനം നടപ്പാക്കും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

3 മണിക്കൂർ മുൻപ്
തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

3 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

14 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

16 മണിക്കൂർ മുൻപ്
മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

17 മണിക്കൂർ മുൻപ്
പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമ

17 മണിക്കൂർ മുൻപ്