ട്രാൻസ്ജെൻഡർ രക്ഷിതാക്കളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് അച്ഛനും അമ്മയും ഒഴിവാക്കം; പകരം രക്ഷിതാക്കൾ
ട്രാൻസ്ജെൻഡർ രക്ഷിതാക്കൾക്ക് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പരിഷ്കരണം. ജനന സർട്ടിഫിക്കറ്റിൽ നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനന സർട്ടിഫിക്കറ്റിൽ അമ്മ, അച്ഛൻ എന്നീ ലിംഗപരമായ പദങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന് മാത്രം രേഖപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചു. കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കൾ എന്ന് രേഖപ്പെടുത്തണം. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജനന സർട്ടിഫിക്കറ്റ് തിരുത്തി നൽകാൻ കോർപ്പറേഷന് ഹൈക്കോടതി നിർദേശം നൽകി. നേരത്തെ കോർപറേഷന് ട്രാൻസ്ജെൻഡർ ദമ്പതികൾ ഈ ആവശ്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. എന്നാൽ നിലവിലെ നിയമം അനുസരിച്ച് ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താൻ സാധിക്കൂവെന്ന് കോർപറേഷൻ അറിയിച്ചു. ഇതനുസരിച്ചുള്ള ജനന സർട്ടിഫിക്കറ്റും അനുവദിക്കുകയായിരുന്നു. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
