പിറവത്ത് പ്ലസ് ടു വിദ്യാർഥിയെ കാണാതായി; ഇന്നലെ സ്‌കൂളിലേക്കെന്ന് പറഞ്ഞു പോയ കുട്ടി തിരികെ എത്തിയില്ല
എറണാകുളം പിറവത്ത് നിന്ന് പ്ലസ് ടു വിദ്യാർഥിയെ കാണാതായതായി പരാതി. ഓണക്കൂർ സ്വദേശി അർജുൻ രഘുവിനെയാണ് കാണാതായത്. പാമ്പാക്കുട ഗവ. ഹൈസ്‌കൂൾ വിദ്യാർഥിയാണ്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ വിദ്യാർഥി ഇതുവരെ തിരികെ എത്തിയിട്ടില്ല. പിറവം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. കുട്ടി ഇന്നലെ സ്‌കൂളിൽ എത്തിയിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ അമ്മയുടെ ഫോണിലേക്ക് സന്ദേശമയിച്ചിരുന്നു. ഇത് കണ്ട് അമ്മ സ്‌കൂളിലേക്ക് വിളിച്ചു ചോദിക്കുകയായിരുന്നു. രാത്രിയായിട്ടും കുട്ടി തിരികെ വരാതിരുന്നതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520
