Friday, 13 November 2026 About Us · Contact Us

ഓടുന്ന ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി; പ്ലസ് ടു അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

Body Of Plus Two Teacher Found After Jumping From Moving - ഓടുന്ന ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി; പ്ലസ് ടു അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പുഴയിലേക്ക് ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് സ്വദേശിനിയും പന്തളം സ്വദേശി ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോൾ(40) ആണ് മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇന്നലെ വൈകിട്ടാണ് സിന്തോൾ പുഴയിലേക്ക് ചാടിയത് സ്‌കൂബ ടീം മണിക്കൂറുകളോളം നടത്തിയ പരിശോധനക്കൊടുവിൽ രാത്രിയാണ് അധ്യാപികയുടെ മൃതദേഹം ലഭിച്ചത്. സമ്പാളൂർ ഞാളക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ പാലം എത്തിയപ്പോൾ പെട്ടെന്ന് പുഴയിലേക്ക് ചാടുകയായിരുന്നു ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 3 ദിവസം മുമ്പാണ് ഇവർ ചെറുതുരുത്തി സ്‌കൂളിൽ ജോലിക്ക് പ്രവേശിച്ചത്. നേരത്തെ ഫറോക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

സ്വർണവില ഇന്ന് (13 നവംബർ 2026): പവന് ₹960 കുറഞ്ഞു; ഒരു പവന് ₹1,01,560

5 മണിക്കൂർ മുൻപ്
എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

എല്‍.പി.എസ്.ടി സമരം: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് സമരനേതാവ് വളര്‍മതിയെ വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു

6 മണിക്കൂർ മുൻപ്

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നു

6 മണിക്കൂർ മുൻപ്
സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520

17 മണിക്കൂർ മുൻപ്
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽ

19 മണിക്കൂർ മുൻപ്