ചെറുവത്തൂർ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞത് കാറിന് മുകളിലേക്ക്, അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു
ചെറുവത്തൂർ വീരമലക്കുന്നിൽ ദേശീയപാത നിർമാണം നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിഞ്ഞ് വീണു. ഇതുവഴി കടന്നുപോയ കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിൽ യാത്ര ചെയ്തിരുന്ന അധ്യാപിക സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിനടിയിലായ കാർ പുറത്തെടുത്തു. പഴയ ദേശീയപാതയിലും പുതിയ ദേശീയപാതയിലും മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞുവീണത്. ഇതിന് മുമ്പും പലതവണ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. നിലവിൽ കോട്ടപ്പുറം വഴി വാഹനങ്ങൾ തിരിച്ചുവിടുകയാണ്. അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട് എൻഡിആർഎഫ് സംഘവും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. ഹോസ്ദുർഗ് തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജെസിബികൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ
