Friday, 13 November 2026 About Us · Contact Us

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം, മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടർ കത്തിച്ചു; യുവാവ് അറസ്റ്റിൽ

Attempt To Murder His Wife Set Fire To Scooter In Yard - ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം, മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടർ കത്തിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട് കുണ്ടുങ്ങലിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെട്രോളുമായി എത്തിയ ഭർത്താവ് വീടിന്റെ വാതിൽ തുറക്കാതെ വന്നതോടെ പുറത്തുണ്ടായിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു. നൗഷാദ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഭാര്യ ജാസ്മിൻ നൽകിയ മൊഴി. ചൊവ്വാഴ്ച ജാസ്മിനെ കാണാൻ അവരുടെ മാതാപിതാക്കൾ എത്തിയിരുന്നു. ഇതേ തുടർന്നുള്ള വിരോധമാണ് കൊലപാതകശ്രമത്തിലേക്ക് എത്തിയതെന്ന് ജാസ്മിൻ പറയുന്നു. മുഖത്തടക്കം അടിച്ചു പരുക്കേൽപ്പിച്ചു. കത്തി കൊണ്ട് നെറ്റിയിൽ പോറൽ ഏൽപ്പിച്ചു വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ നൗഷാദ് വൈകിട്ട് തിരികെ എത്തിയപ്പോൾ പെട്രോൾ നിറച്ച കുപ്പിയുമുണ്ടായിരുന്നു. ഭയം കൊണ്ട് വാതിൽ തുറന്നില്ല. ഇതോടെയാണ് മുറ്റത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിയുടെ സ്‌കൂട്ടർ കത്തിച്ചത്. മുമ്പും നൗഷാദിൽ നിന്ന് ഇത്തരം ക്രൂരതകൾ അനുഭവിക്കേണ്ടി വന്നതായും ജാസ്മിന്റെ പരാതിയിൽ പറയുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

2 മണിക്കൂർ മുൻപ്
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

2 മണിക്കൂർ മുൻപ്
ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

2 മണിക്കൂർ മുൻപ്
വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു

2 മണിക്കൂർ മുൻപ്
എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമർദനം; അമ്മയുടെ പങ്കാളി പിടിയിൽ

4 മണിക്കൂർ മുൻപ്
കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

കെഎസ്ഇബി തെറ്റായ റിപ്പോർട്ട് നൽകിയിട്ടില്ല; വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

4 മണിക്കൂർ മുൻപ്