തിരുവല്ലയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
തിരുവല്ലയിൽ കാർ നിയന്ത്രണം വിട്ട് കുളത്തിൽ വീണ് ഒരാൾ മരിച്ചു. തിരുവല്ല മന്നംകരചിറയിലാണ് അപകടം. കാരയ്ക്കൽ സ്വദേശി ജയകൃഷ്ണനാണ്(22) മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അനന്തു, ഐബി എന്നിവരാണ് ചികിത്സയിലുള്ളത്. ഇന്നലെ രാത്രി 11.30ഓടെയാണ് അപകടം. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് വാഹനം കുളത്തിലേക്ക് വീണത്. പരുക്കേറ്റ ഐബിയുടെ നില ഗുരുതരമാണ്. ഐബിയെ തീവ്രപരിചരണ വിഭാഗത്തിലാക്കി. അനന്തുവിന്റെ പരുക്ക് ഗുരുതരമല്ല.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഉദ്യോഗാർഥികളുടെ ആവശ്യം തികച്ചും ന്യായം; സർക്കാർ ഇരട്ടത്താപ്പ് കാണിക്കരുതെന്ന് രഞ്ജിനി ഹരിദാസ്

മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ; ചെലവ് 9.60 കോടി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; മാനവീയം വീഥിയിൽ ഗായിക പുഷ്പവതിക്ക് പാടാൻ അനുമതിയില്ല: നഗരസഭയുടെ വിലക്ക്

ഭീകരവാദ സംഘങ്ങളുമായി ബന്ധം; പാലക്കാട് ഒട്ടപ്പാലത്ത് മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

വീട് ജപ്തി ചെയ്യാൻ ഉദ്യോഗസ്ഥരെത്തി; പേരാമ്പ്രയിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു
