പഹൽഗാം ആസൂത്രകനെ വധിച്ചു
ശ്രീനഗർ: പഹൽഗാം ആക്രമണത്തിന്റെ ആസൂത്രകനുൾപ്പെടെ മൂന്നു കൊടുംഭീകരരെ കരസേനയുടെ കമാൻഡോകൾ ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു കശ്മീരിൽ ശ്രീനഗറിനു സമീപം ഹർവാനിലെ മുൾനാറിലുള്ള വനമേഖലയിൽ ‘ഓപ്പറേഷൻ മഹാദേവ്’ എന്നു പേരിട്ട സൈനിക നടപടിയിലാണ് നിർണായക നേട്ടം. പഹൽഗാം ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സുലൈമാൻ (സുലൈമാൻ ഷാ, ആസിഫ്, ഹാഷിം മൂസ) കൂട്ടാളികളായ ജിബ്രാൻ, ഹംസ അഫ്ഗാനി എന്നിവരെയാണ് വധിച്ചത്. പാക് ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയുടെ ഭീകരരാണ് ഇവർ. പഹൽഗാമിൽ ഭീകരർ ഉപയോഗിച്ച അതേ ചൈനീസ് സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതായി സൂചന ലഭിച്ചതിനെത്തുടർന്നു സൈന്യത്തിന്റെ കമാൻഡോകൾ ഇവിടം വളയുകയായിരുന്നു. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും സൈനിക നടപടിക്കു പിന്തുണ നൽകി. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണമുണ്ടായി മൂന്നു മാസം പിന്നിടുമ്പോഴാണ് കൃത്യവുമായി നേരിട്ടു ബന്ധമുള്ള ഭീകരനെ വധിക്കുന്നത്. ഏറെക്കാലമായി രക്ഷാസേന തേടുന്ന ഭീകരനാണു സുലൈമാൻ. പാക് സേനയുടെ കമാൻഡോ വിഭാഗമായ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ (എസ്എസ്ജി) അംഗമായിരുന്നു സുലൈമാൻ. ഇതിനുശേഷം ലഷ്കർ ഇ തൊയ്ബയിൽ ചേർന്ന ഇയാൾ 2023ലാണ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതെന്നാണു റിപ്പോർട്ട്. 2024 ഒക്റ്റോബറില്‍ സോനാമാര്‍ഗിൽ ഏഴു തുരങ്കനിര്‍മാണ തൊഴിലാളികളെ കൂട്ടക്കൊല ചെയ്തതിൽ ഇയാൾക്കു പങ്കുണ്ടായിരുന്നു. ജമ്മുകശ്മീരില്‍ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന്‍ പങ്കുണ്ടെന്നു പൊലീസ്. സോനാമാർഗ് ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ട ജിബ്രാനും പങ്കുണ്ട്. കൊല്ലപ്പെട്ടവരിൽ നിന്ന് രണ്ട് എകെ 47 തോക്കുകറും ഒരു എം4 കാർബൈൻ റൈഫിളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. സുലൈമാൻ ഷായുടെ തലയ്ക്ക് പൊലീസ് 20 ലക്ഷം രൂപ വിലയിട്ടിരുന്നു. ഭീകരർക്ക് പ്രാദേശിക സഹായം നൽകിയതിന് പഹൽഗാം സ്വദേശികളായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

പഹൽഗാം ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ; നിർണായക തെളിവുകൾ ലഭിച്ചതായി സുരക്ഷാ ഏജൻസികൾ

ഇന്ത്യൻ കരസേനയ്ക്ക് യുഎസിൽ നിന്ന് ആദ്യ ബാച്ച് AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകൾ ലഭിച്ചു; ജോധ്പൂരിൽ വിന്യസിക്കും

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
