Kerala

ആത്മകഥാ വിവാദം ഗൂഢാലോച; സിപിഎം സെക്രട്ടേറിയറ്റിൽ നിലപാട് ആവർത്തിച്ച് ഇപി

ആത്മകഥ വിവാദം ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആവർത്തിച്ച് ഇ പി ജയരാജൻ. താൻ എഴുതിയത് അല്ല പുറത്ത് വന്നതെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. സെക്രട്ടേറിയറ്റ് തീരും മുൻപ് ഇ പി യോഗത്തിൽ നിന്നും ഇറങ്ങി. വിഷയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നത്.

തന്നെ തകർക്കാൻ ശ്രമമെന്ന് ഇ പി സംസ്ഥാന സെക്രട്ടറിയേറ്റിൽ പറഞ്ഞുവെന്നാണ് വിവരം. ഡി ജി പി ക്ക് പരാതി നൽകിയിട്ടുണ്ടെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും വ്യക്തമാക്കിയതായാണ് അറിയുന്നത്. വസ്തുതാപരമായ അന്വേഷണം നടക്കണമെന്ന് ഇ പി സെക്രട്ടറിയേറ്റിൽ വ്യക്തമാക്കി.

വിഷയത്തിൽ പാർട്ടിയുടെ വിശദമായ പരിശോധന പാലക്കാട് ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ ശേഷം മാത്രമേ ഉണ്ടാകുവെന്നാണ് വിവരം.

 

Related Articles

Back to top button