Novel

പൗർണമി തിങ്കൾ: ഭാഗം 22

രചന: മിത്ര വിന്ദ

നിന്നോട് എന്തേലും മോശമായിട്ട് ഇച്ചായൻ പെരുമാറിയോ പൗമി?അതാണോ നിനക്ക് ഇങ്ങനെയൊരു സംശയം തോന്നിയത്
പെട്ടെന്ന് എന്തോ ഓർത്തപോലെ കാത്തു ചോദിച്ചു

ഹേയ്.. അങ്ങനൊന്നുമില്ല, പിന്നെ ഈ ഓഫീസിലെ കാര്യം ഒളിച്ചു വെച്ചപ്പോൾ എനിയ്ക്ക് എന്തോ ഒരു ബുദ്ധിമുട്ട് തോന്നി, അത്രേയൊള്ളു..അന്ന് ഹെലൻ ചേച്ചിടെ കല്യാണത്തിന് കണ്ടപ്പോൾ നിന്റെ ഇച്ചായന് ഒടുക്കത്തെ ജാഡ അല്ലായിരുന്നോ, അതെല്ലാം കൂടി ഓർത്തപ്പോൾ ഞാൻ വെറുതെ നിന്നോട് ചോദിച്ചെന്നേയുള്ളു..

ആഹ്, അതൊന്നുമോർത് നീ ടെൻഷൻ ആവേണ്ട, ഇച്ചായൻ പറഞ്ഞില്ലേ, നമ്മൾക്ക് രണ്ടാൾക്കും ഒരു സർപ്രൈസ് തരാനായിരുന്നു, ഇച്ചായന്റെ പ്ലാന്. അത് പൊളിഞ്ഞു പോയി. ഇനി ആ കേസ് വിട്, നമുക്ക് കിടന്നുറങ്ങാമല്ലേ നേരം ഒരുപാടായി..

കാത്തു പൗർണമിയെയും കെട്ടിപ്പിടിച്ച് കിടന്നു, അപ്പോൾ തന്നെ അവൾ ഉറങ്ങി പോകുകയും ചെയ്തു.

എന്നാൽ ഉറക്കം വരാതെ പലവിധ ചിന്തകളിൽ ഉഴറി നടക്കുകയായിരുന്നു പൗർണമിയുടെ മനസ്.

അത്രമേൽ ഡീസന്റ് ആയ അലോഷിച്ചായൻ എന്തിനാ തന്നോട്  അങ്ങനെയൊക്കെ പെരുമാറുന്നത്. തന്റടുത്തു മാത്രം എന്തിനാ ഈ ഓവർ സ്മാർട്ട്നെസ്.ആവശ്യമില്ലാതെ ദേഹത്തു കേറിപിടിക്കുന്നു, ഇത്തിരി ഒലിപ്പീരു കൂടുതലുണ്ട്,. അതോ ഒക്കെ തോന്നലാണോ.
അവൾക്ക് ആ രാത്രിയിൽ ഉറക്കം വന്നതേയില്ല..

ഒരു ചുവരിനപ്പുറം മറ്റൊരുവനും അതേ അവസ്ഥയിലാരുന്നു.

അവളുടെയൊരു കടി… ഹോ എന്തൊരു വേദനയാണോ എന്റെ കർത്താവെ….ഇതിനുള്ള മറുപടി നാളെ നിനക്കിട്ടു തരും, ഈ അലോഷി ആരാണെന്ന് നീ അറിയാൻ പോന്നേയൊള്ളു.

ചിരിയോടെ അവൻ അവളു കടിച്ച സ്ഥലത്തേക്ക് തന്റെ അധരം ചേർത്തുമ്മ വെച്ചു..

ഈ അലോഷിച്ചായനെ ഇങ്ങനെ കടിച്ചു പറിക്കാൻ തുടങ്ങിയാൽ വല്യ ബുദ്ധിമുട്ട് ആകും കേട്ടോ കൊച്ചേ…

അവൻ മിഴികൾ അടച്ചു.ഒരു
പനിനീർമൊട്ടു പോലെ നിൽക്കുന്ന പൗമിആയിരുന്നു അവന്റെ ഉള്ളിലപ്പോഴും.

കർത്താവേ….. അവളെയെനിയ്ക്ക് തന്നേക്കണേ,,,,, അപേക്ഷയൊ അഭ്യർത്ഥനയൊ എന്ത് വേണേലുമായിട്ട് നീ എടുത്തോളൂ.. പക്ഷെ കൊച്ചിനെ എനിയ്ക്ക് കിട്ടണം.. അത്രമാത്രം..

എന്റെ പൗമി….എന്റെ മാത്രം…… എന്റെ ശ്വാസം….

**

രാവിലെ നേരത്തെ പൗർണമി എഴുന്നേറ്റ് അടുക്കളയിൽ എത്തി
നേരംഅപ്പോൾ അഞ്ച് മണി ആയുള്ളൂ.

അത്രയും പുലർച്ചെ എഴുന്നേൽക്കാൻ അവൾക്കൊരു കാരണമുണ്ടായിരുന്നു.  അലോഷി ഉണരും മുന്നേ ചോറും കറികളും ഒക്കെ റെഡിയാക്കി വയ്ക്കണം, ഇന്നലെ കാന്റീനിലെ ഫുഡ് കഴിച്ചത് കൊണ്ട്, അവൾക്ക് ഒരു സുഖമില്ലായിരുന്നു. ഒരു ചമ്മന്തി അരച്ചതാണേലും കുഴപ്പമില്ല വീട്ടിലെ ഭക്ഷണം ആകുമ്പോൾ ഒരു തൃപ്തിയാണ്, പിന്നെ അലോഷി എഴുന്നേറ്റു കഴിഞ്ഞാൽ, താൻ അടുക്കളയിൽ ഉണ്ടെന്നറിഞ്ഞ് കേറി വന്നാലോ എന്നൊരു ഭയം അവളിലുണ്ട്. തലേ ദിവസത്തെ സംഭവങ്ങൾ അങ്ങനെ ആയിരുന്നു താനും. പകരം വീട്ടുമെന്നുള്ളത് ഉറപ്പാണ്..

അടുക്കളയിൽ എത്തിയപാടെ അവൾ വേഗ തന്നെ ഒരു കട്ടൻ ചായ വെച്ചു
അതൊക്കെ കുടിച്ച് ഒന്നു ഉഷാറായി.

പൂരി ഉണ്ടാക്കാം എന്ന് കരുതി, ഗോതമ്പ് പൊടിയെടുത്ത് നന്നായി കുഴച്ച് വച്ചു. രണ്ടുമൂന്ന് പൊട്ടറ്റോ എടുത്ത് വെള്ളത്തിലേക്ക് ഇട്ടു.

ചോറ് വയ്ക്കാനായി, തലേദിവസം, കാത്തു പാത്രങ്ങളൊക്കെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്. അതൊക്കെ എടുത്തു വെച്ച ശേഷം,  ആദ്യം കലത്തിൽ ആവശ്യത്തിന് വെള്ളം വച്ചു, രണ്ട് ഗ്ലാസ് അരിയും കഴുകി.
പിന്നീട് അവൾ ഫ്രിഡ്ജ് തുറന്ന് പച്ചക്കറികൾ എടുത്തു.

ക്യാരറ്റും, ബീൻസും കൊണ്ടൊരു തോരനും, തക്കാളിപ്പഴം ഇട്ട് രസവും, വെയ്ക്കാനാണ് പൗർണമിയുടെ പ്ലാൻ..
പിന്നെ പപ്പടം കൂടി വറുക്കാം.  അതൊക്കെ കൂട്ടി ഉച്ചയ്ക്കത്തേക്ക് ആക്കാം.
വേഗത്തിൽ തന്നെ അവൾ ജോലികൾ ആരംഭിച്ചു..

കാരറ്റ് അരിഞ്ഞു കൊണ്ട് നിന്നപ്പോൾ ആയിരുന്നു അലോഷി അവിടേക്ക് കയറി വന്നത്.

ആഹ്… എന്റെ കൊച്ചു കാലത്തെ ഉണർന്നോന്നെ..
പിന്നിൽ നിന്നുമവന്റെ ശബ്ദം കേട്ടതും പൗർണമിയുടെ ഉള്ളിൽ ഒരാന്തൽ ആയിരുന്നു.
ഞെട്ടി തിരിഞ്ഞതും കത്തി അവളുടെ കൈയിൽ കൊണ്ട്, കൈ മുറിഞ്ഞു..

ആഹ്….
അവൾ വേദനയോടെ കൈ പിൻവലിച്ചു കൊണ്ട് അലോഷിയെ നോക്കി.

യ്യോ… മുറിഞ്ഞല്ലോടി കൊച്ചേ…
അവൻ വന്നിട്ട് അവളുടെ വിരലിൽ അമർത്തി പിടിച്ചു, ഫ്രിഡ്ജിൽ നിന്നും ഐസ്ക്യൂബ്സ്‌ എടുത്തു ഒന്നുരസി..

ആഹ്… വിടുന്നുണ്ടോ, ഞാൻ ബാന്റെജ് വെച്ചോളാം.

കൈ പിൻവലിക്കുവാൻ പൗമി ശ്രെമിച്ചു, പക്ഷെ അലോഷി ആ പിടിത്തം വിട്ടില്ല.

അടങ്ങി നില്ക്കു കൊച്ചേ.. ഈ ഐസ് വെച്ചാലേ വേദന പെട്ടന്ന് പൊയ്ക്കോളും.

പൂവ് പോലെ തരളിതമായ അവളുടെ വിരലിൽ അവൻ ഒന്നൂടെന്നു അമർത്തി.

മെല്ലെ അതിലേക്ക് ഒന്ന് ഊതിവിട്ടു.

അവന്റെ ശ്വാസം തട്ടിയതും പൗമി യ്ക്കു ആകെയൊരു തരിപ്പ്.

ആ സമയത്ത് ആയിരുന്നു കാത്തു അവിടക്ക്ക് വന്നത്.

എന്നതാ.. എന്നാ പറ്റി ഇച്ചായ..

അവളോടി വന്നപ്പോൾ കണ്ടു കണ്ണു നിറച്ചു നിൽക്കുന്ന പൗർണമിയെ.

കൈ മുറിഞ്ഞൊടി… കഷ്ടം ആയല്ലോ.
അവള് വന്നിട്ടും അലോഷി പിടിത്തം മാറ്റിയില്ല.

കാത്തു എന്റെ റൂമില് ബാൻഡേജ് ഉണ്ട് നീ എടുത്തോണ്ട് വാ.
അവൻ പറഞ്ഞതും കാത്തു പെട്ടെന്ന് അലോഷിയുടെ റൂമിലേക്ക് പോയി..

അലോഷിച്ചായ….  കൈവിട്ടെ,, പ്ലീസ്.

അവൾ ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു.

പെട്ടെന്നവൻ അവളുടെ മുറിഞ്ഞ ചൂണ്ടു വിരലിൽ ഒരൊറ്റ കടി ആയിരുന്നു..

നിലവിളിക്കാൻ തുനിഞ്ഞ പൗമി വായ പൊത്തിപിടിച്ചു കൊണ്ട് അവനെ കലിപ്പിൽ നോക്കി.

ഇന്നലത്തെതിനു പകരം.

ഇച്ചായ
.. എവിടെയാ ഇരിക്കുന്നെ.

കാത്തു ഉറക്കെ ച്ചോദിച്ചു

അലമാരയിൽ ഉണ്ടെടി. ഒരു നീല അടപ്പുള്ള ടിൻ..

അവൻ മറുപടിയും കൊടുത്തു.
പൗർണമി ആണെങ്കിൽ വേദന എടുത്തിട്ട് കണ്ണുനിറഞ്ഞൊഴുകി.

മര്യാദയ്ക്ക് കൈവിടുണ്ടോ ഇല്ലെങ്കിൽ ഞാൻ കാത്തൂനോട് പറയും.

ഇക്കുറി അവളുടെ ശബ്ദം ദയനീയമായി.

വീണ്ടും അവളുടെ കൈത്തലം മേല്പോട്ട് ഉയർത്തി ആ ചൂണ്ടു വിരലിൽ ഒന്നവൻ മുത്തി..

സോറി…. എന്റെ കുട്ടന് വേദനിച്ചോന്നെ…

അവനെന്താണ് ചെയ്തതെന്ന് ആലോചിയ്ക്കാൻ ഉള്ള ടൈം പോലും എടുത്തില്ല. അപ്പോളേക്കും കാത്തു ഓയ്ലമെന്റും പിന്നെ ബാൻഡേജും ഒക്കെ ആയിട്ട് അവരുടെ അടുത്തേക്ക് വന്നു.

കാത്തുവായിരുന്നു ബാൻഡേജ് വെച്ച് കൊടുത്തത്..

നല്ല വേദനയുണ്ടോടാ..

ഹേയ് ഇല്ല, കുറച്ചു കഴിഞ്ഞു മാറും.
അവൾ പതിയെ പറഞ്ഞു.

ഇവിടെ വെജിറ്റബിൾസ് അറിയുവാനായി ചോപ്പർ ഉണ്ടായിരുന്നുവല്ലോ, പിന്നെന്തിനാ നീ ഇത് അരിയാൻ നിന്നത് കൊച്ചേ.

അലോഷി ചോദിച്ചതും പൗമി അവനെ കടുപ്പിച്ചൊന്നു നോക്കി.
അത് കണ്ടതും അവനു ചിരിപൊട്ടി.

പിന്നീട് കുക്കിംഗ്‌ ഒക്കെ ചെയ്യുവാൻ കാത്തുവും അവളെ സഹായിച്ചു.

ഇടത്തേ കൈ വിരൽ ആയത് കൊണ്ട് പൗർണമിയ്ക്കു വല്യ പ്രശ്നം തോന്നിയില്ല. പക്ഷെ കുറച്ചു മുന്നേ അലോഷി ചെയ്ത പ്രവർത്തി..
അതോർത്തപ്പോൾ അവൾക്ക് വിറഞ്ഞു കയറി…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button