Novel

പൗർണമി തിങ്കൾ: ഭാഗം 24

രചന: മിത്ര വിന്ദ

പൗർണമി അകത്തേക്ക് വരികയായിരുന്നു.

അവളുടെ വലതുകൈത്തണ്ടയിൽ പിടിച്ചു അവൻ ശക്തമായി വലിച്ചു.

ഓർക്കാപ്പുറത്തായതിനാൽ പൗർണമി അവന്റെ ദേഹത്തേക്ക് വന്നു ഇടിച്ചു നിന്നതും അലോഷി റിമോട്ട് എടുത്തു ഓൾ ലോക്ക് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതും ഒരുമിച്ചു ആയിരുന്നു.

മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു ദഹിപ്പിയ്ക്കും മട്ടിൽ തന്നേനോക്കി നിൽക്കുന്ന അലോഷിയെ.

പിന്നോട്ട് മാറാൻ ഭാവിച്ചതും അവന്റെ വലംകൈ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു.

പെട്ടെന്നായതിനാൽ പൗർണമി നിന്നിടത്തു നിന്നും ഒന്നു ഉയർന്നുപൊങ്ങി,  അവന്റെ ഷർട്ടിൽ പിടിച്ചു ഞെരിച്ചു
എന്നിട്ട് അവന്റെ വലം കൈയിൽ പിടുത്തമിട്ടു.

കൈ മാറ്റിയ്‌ക്കെ അങ്ങട്…

ഹ്മ്മ്.. കയ്യൊക്കെ ഞാൻ മാറ്റിക്കോളം..നീയതിന് മുറവിളി ഒന്നും കൂട്ടണ്ട.

പറയുന്നതിനൊപ്പം തന്നെ അവൻ തന്റെ കൈയ് പിൻ വലിച്ചു.

നിന്നോട് മലയാളത്തിൽ അല്ലാരുന്നോ കൊച്ചേ പറഞ്ഞത്, ഈ ലിപ്സ്റ്റിക്ക് ഇങ്ങനെ തേച്ചു വയ്ക്കരുതെന്ന്.അല്ലാണ്ട് തന്നെ നിന്റെ ചുണ്ടുകൾക്ക് ആവശ്യത്തിനു കളർ ഉണ്ട്,പിന്നെന്തിനാ ഈ കോപ്രായം കാണിച്ചത്.ആ ഭംഗി കളയാൻ വേണ്ടി..

ഇതൊക്കെ എന്റെ പേഴ്സണൽ മാറ്റേർസ് ആണ് ,ഇതിൽ നിങ്ങൾ എന്തിനാണ് അനാവശ്യമായി ഇടപെടുന്നത്. ഞാൻ ലിപ്സ്റ്റിക്കിടുവോ ഇടാതിരിക്കുകയോ ചെയ്യും,ദാറ്റ് നൺ ഓഫ് യുവർ ബിസിനസ്.ഇങ്ങനെ എന്റെ കാര്യത്തിൽ ഇടപെടാനും മാത്രം യാതൊരു റിലേഷനും നമ്മൾ തമ്മിലില്ല അലോഷിച്ചായാ..

ആ പറഞ്ഞതിൽ ഒരു  തിരുത്ത് ആവശ്യമാണല്ലോ കൊച്ചേ,യാതൊരു റിലേഷനും ഇല്ലെങ്കിൽ പിന്നെ നീ എന്തിനാ എന്നെ അലോഷിച്ചായ എന്ന് വിളിക്കുന്നത്..

അത് കാത്തൂന്റെ ബ്രദർ ആയതുകൊണ്ട്,.ആ ഒരു റെസ്‌പെക്ട് വെച്ചു

ഹ്മ്മ്….. ഓക്കേ ഒക്കെ… അത് വെച്ചാണല്ലേ അങ്ങനെ വിളിച്ചേ..

അതേ.. അല്ലാണ്ട് പിന്നെന്താ ഇച്ചായൻ ഓർത്തത്.

ഹേയ്.. ഞാനങ്ങനെ കാര്യമായിട്ടൊന്നും ഓർത്തില്ലന്നെ..അതിനൊക്കെ ഇനിയും നേരം കിടക്കുവല്ലേ.. ഇതിപ്പോ ചുമ്മാ വെറുതെ..

അവൻ അവളുടെ നേർക്ക് അല്പം കൂടി അടുത്തു വന്നു.
അപ്പോളേക്കും പൗർണമി പിന്നോട്ട് നീങ്ങി ചെന്നിട്ട് ചുവരിൽ ചേർന്ന് നിന്നു.

അലോഷിയുടെ കൈ ഉയർന്നു വന്നതും അവൾ പെട്ടെന്ന് അതിൽ കേറി പിടിച്ചു.

എന്താ… എന്താണ് നിങ്ങടെ ഉദ്ദേശം..

ദുരുദ്ദേശം ഒന്നുമില്ല,

എന്നാൽ പിന്നെ, എന്റെ അടുത്തുനിൽക്കാതെ അങ്ങോട്ട് മാറിപോയേ..

ഞാൻ പോയ്കോളാം, പക്ഷെ അതിനു മുന്നേ കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.

അവൻ തന്റെ തള്ളവിരലും ചൂണ്ടു വിരലും ഉപയോഗിച്ചു കൊണ്ട് അവളുടെ കീഴ്ച്ചുണ്ടിൽ ഒന്നമർത്തിയതും പൗർണമിയുടെ മിഴികൾ മേല്പോട്ട് ഉയർന്നു.

അവനെ തള്ളിമാറ്റാൻ ആവുന്നത്ര ശ്രെമിച്ചു, പക്ഷെ അലോഷിയുടെ കൈക്കരുത്തിൽ എല്ലാം വിഭലമായിപ്പോയ്

അടങ്ങി നില്ക്കു കൊച്ചേ… പറഞ്ഞത് അനുസരിക്കാഞ്ഞത് കൊണ്ടല്ലേ, അല്ലാരുന്നേൽ ഞാനീ പരിപാടി കാണിയ്ക്കുവാരുന്നോ..വെറുതെ അച്ചായനെ മെനക്കെടുത്തുവാൻ ആയിട്ട്..

ചുണ്ടിലെ ലിപ്സ്റ്റിക്ക് മുഴുവനും തുടച്ചു കളഞ്ഞ ശേഷം ആയിരുന്നു അവൻ പിന്മാറിയത്.

മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു ഇരുമിഴികളും നിറഞ്ഞൊഴുകിക്കൊണ്ട് തന്റെ അരികിൽ നിൽക്കുന്നവളെ.

അത് കണ്ടതും അവനൊന്നു പകച്ചു.

എന്താ പൗർണമി.. എന്ത് പറ്റി…
അലോഷി ചോദിച്ചപ്പോൾ പൗർണമി പൊട്ടിക്കരഞ്ഞു പോയിരിന്നു.

എന്തിനാ നീയിങ്ങനെ കരയുന്നെ.
അവനവളുടെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

നിങ്ങളോട് ഞാൻ എന്തേലും ദ്രോഹം ചെയ്തോ.. പിന്നെന്തിനാ എന്നോട് ഇങ്ങനെയൊക്കെ കാണിയ്ക്കുന്നേ, ഞാൻ പറഞ്ഞത് അല്ലേ അനാവശ്യമായിട്ട് എന്റെ ദേഹത്തു കേറിപ്പിടിയ്ക്കരുതെന്നു..ഇന്ന് കാലത്ത് എന്താണ് എന്നോട് ചെയ്തത്, എന്നിട്ട് പിന്നേം നിങ്ങൾ…. ഇങ്ങനെയൊക്കെ പ്രവർത്തിക്കാനും മാത്രം  ഞാനെന്തെങ്കിലും തെറ്റ് അലോഷിച്ചായനോട് ചെയ്തിട്ടുണ്ടോ.ഉണ്ടെങ്കിൽ പറയൂ, അതിനു പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഒരുക്കമാണ്. അല്ലാണ്ട്, ഈ രീതിയിലുള്ള പെരുമാറ്റമൊന്നും എന്റടുത്തു കാണിക്കരുത്.നിങ്ങളെപ്പോലെ പണവും പ്രതാപവും ഒന്നുമില്ലാത്തവളാണ്, സ്വന്തമായിട്ട് പറയാൻ എനിക്കും എന്റെ കുടുംബത്തിനും അഭിമാനം മാത്രമേ ഉള്ളൂ.കഷ്ടപ്പെട്ട് പഠിച്ചു  വളര്‍ന്നു ഇത്രയും എത്തിയത്, എന്തെങ്കിലും ഒരു ജോലി ചെയ്തു പറ്റാവുന്ന സഹായം, അച്ഛന് ചെയ്തുകൊടുക്കണമെന്ന് മാത്രമേയുള്ളൂ എനിക്ക് ആഗ്രഹം.ഇനി ഞാനീ ഓഫീസിൽ തുടരുന്നതിൽ അലോഷിച്ചായന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ ഇവിടുന്ന് പൊയ്ക്കോളാം. അല്ലാതെ ഇതുപോലെത്തെ പ്രവർത്തികൾ കാണിക്കുവാനാണ് തീരുമാനം എങ്കിൽ ഞാനിവിടെ നിന്നു പോകും,എന്റെ സർട്ടിഫിക്കറ്റ് ഒന്നും തന്നില്ലേലും കുഴപ്പമില്ല.

പറയുമ്പോൾ അവളുടെ മിഴികൾ വീണ്ടും സജലമായി, എന്നാലും ആ വാക്കുകൾക്ക് വല്ലാത്തൊരു കടുപ്പം ഉണ്ടായിരുന്നു.

അലോഷി അവളെ സൂക്ഷിച്ചു നോക്കി  നിന്നു.

ഞാൻ പറഞ്ഞത് അനുസരിക്കാഞ്ഞപ്പോൾ എനിക്ക് ഇത്തിരി ദേഷ്യം തോന്നി, അതുകൊണ്ട് ഇങ്ങനെ ചെയ്തത്, നിനക്കത് ബുദ്ധിമുട്ടായെങ്കിൽ സോറി, ഇനി മേലിൽ എന്റെ മുന്നിൽ നിന്ന്  ഇങ്ങനെ കരയരുത്, കരയാൻ ഇടയുണ്ടാകരുത്..

ഞാനിത്തിരി ലിപ്സ്റ്റിക്കിട്ടുന്നുകരുതി എന്താണ് ഇതിൽ ഇത്ര തെറ്റ് കണ്ടുപിടിച്ചത്.
അങ്ങനെയാണെങ്കിൽ ഈ ഓഫീസിൽ, ജോലി ചെയ്യുന്ന പെൺകുട്ടികളൊക്കെ അത്യാവശ്യം മേക്കപ്പ് ചെയ്ത് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ടാണ് വരുന്നത്, അവരുടെയൊക്കെ മുഖത്തെ ലിപ്സ്റ്റിക്ക് ഇതുപോലെ തുടച്ചു കളയുവാൻ അലോഷിച്ചായൻ ചെല്ലുമോ.

കണ്ണീരൊക്കെ തുടച്ചു മാറ്റി അവളൽപ്പം ബോൾഡ് ആയിട്ട് അവനെ നോക്കി.

എന്റെ ഓഫീസിലെ ലേഡീസ്സ്റ്റാഫിന്റെ  കാര്യത്തിൽ ഇടപെടേണ്ട ആവശ്യം എനിക്കില്ല കൊച്ചേ .

അതാണ് ഞാൻ പറഞ്ഞത്, എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട എന്ന്…

നീ എനിക്ക് അങ്ങനെ വെറുമൊരു സ്റ്റാഫ് അല്ലല്ലോ,  അതുകൊണ്ടല്ലേ?

ഞാനും ഇവിടെ ഒരു സ്റ്റാഫ് തന്നെയാണ്, അല്ലാണ്ട് വേറെ റിലേഷൻ ഒന്നുമില്ല.

പക്ഷേ എനിക്കങ്ങനെ അല്ലെങ്കിലോ പൗമി….?

അലോഷി അതു പറയുകയും അവന്റെ മുഖത്തേക്ക് അവൾ  കൂർപ്പിച്ചു നോക്കി.

ഈ ഓഫീസിലെ ഏതെങ്കിലും ഒരു സ്റ്റാഫിനെ പോലെയല്ല നീയെനിക്ക്,?

പിന്നെ?

നീയ് അലോഷിയുടെ എല്ലാമെല്ലാമാണ്, എനിക്ക് അധികാരമുണ്ടെന്ന് തോന്നിയതുകൊണ്ട് മാത്രമാണ്,  ഞാനിങ്ങനെ ചെയ്തതും, അല്ലാതെ അനാവശ്യമായിട്ട് ഒരു പെണ്ണിനെയും ഇതേവരെയായിട്ടും അലോഷി ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല.

എന്ത് അധികാരമുണ്ടെന്നാണ് അലോഷിച്ചായൻ പറഞ്ഞുവരുന്നത്..

നീ എന്റെ കാത്തുന്റെ ഫ്രണ്ട് ആയതുകൊണ്ട്… ആ ഒരു അധികാരം വെച്ചാണെന്ന് കൂട്ടിക്കോന്നെ
അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അലോഷി ഒന്ന് പുഞ്ചിരിച്ചു.

ദേ പെണ്ണേ,ഒരു കാര്യം കൂടി ഞാൻ പറഞ്ഞേക്കാം. നാളെ മുതൽ, നീ മുടി അഴിച്ചിട്ടു വരാവുള്ളൂ, അതാണ് ഭംഗി. പിന്നെ അതും നിന്റെ പേഴ്സണൽ മാറ്റേർസ്ണ്  എന്നൊന്നും പറഞ്ഞ്, ഒഴിവാകാൻ നിൽക്കണ്ട. പിന്നെ അലോഷിച്ചായൻ ദേഹത്ത് കയറി പിടിച്ചെന്നും പറഞ്ഞു ബഹളം കൂട്ടിയിട്ട് കാര്യവുമില്ല..

അലോഷി തന്റെ ഇരിപ്പിടത്തിലേക്ക് പോയി..

ഞാനെങ്ങനെയാ അലോഷിച്ചായന്റെ  എല്ലാമെല്ലാം ആകുന്നത്..?

ബാഗ് കൊണ്ടുപോയി പ്രൈവറ്റ് റൂമിൽ വെച്ചിട്ട് അവൾ തിരിഞ്ഞു വന്നു അവനോട് ചോദിച്ചു.

അലോഷിയാണെങ്കിൽ ലാപ്പിലേക്ക് കണ്ണുനട്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട്..
അവളുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഇരുന്നുകൊണ്ട്..

ഹലോ…
അവൾ മേശമേൽ ഒന്ന് കൊട്ടി.

ഹാ… അവിടെ പോയിരിയ്ക്കു കൊച്ചേ,ഞാൻ ഒരു മെയിൽ ചെക്ക് ചെയ്യുവാ. ഒപ്പം തന്നെ അലോഷി ഫോണെടുത്ത് ആരെയോ വിളിക്കുന്നുമുണ്ട്.

പിന്നീട് ഒന്നും അവൾക്ക് ചോദിക്കാൻ സാധിച്ചില്ല……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button