പൗർണമി തിങ്കൾ: ഭാഗം 25
രചന: മിത്ര വിന്ദ
അന്നേ ദിവസം ഉച്ച വരെയും അലോഷി നല്ല തിരക്കിൽ ആയിരുന്നു.
ഹൈദരാബാദിൽ നിന്നുമവനെ കാണാൻ വേണ്ടി രണ്ട് പാർട്ടികൾ വന്നു. അവരോടൊപ്പം അലോഷി പുറത്തേക്ക് പോയിരുന്നു.
പിന്നീട് അവൻ തിരിച്ചു വന്നത് വൈകുന്നേരമാണ്..
പൗർണമിയോട് വെയിറ്റ് ചെയ്യുവാൻ അലോഷി വിളിച്ചു പറഞ്ഞു. അതുകൊണ്ട് അവൾ ഓഫീസിൽ തന്നെയിരുന്നു..
കാത്തു അഞ്ചു മണി ആയപ്പോഴേക്കും പൗർണമിയെ വിളിച്ചു, ഒരു വണ്ടി വിളിച്ച് വീട്ടിലേക്ക് പൊയ്ക്കോളാൻ ഇച്ചായൻ പറഞ്ഞതായി അവൾ പറഞ്ഞു. അതറിഞ്ഞതും പൗർണമിക്കും അവളുടെ ഒപ്പം പോകണമെന്നുണ്ടായിരുന്നു. പക്ഷേ പിന്നീട് അവൾ ആ തീരുമാനം മാറ്റി. അലോഷിയോട് ഒന്ന് തുറന്നു സംസാരിക്കണം, കാലത്തെ മുതൽ ഓർക്കുന്നതാണ്.
അല്ലെങ്കിൽ ശരിയാവില്ലെന്ന് പൗർണമിക്ക് തോന്നിയിരുന്നു.
അഞ്ചര മണിയോടുകൂടി അലോഷി എത്തിയത്.
തിരിച്ചു വന്നതും അവൻ ആകെ നിരാശനായി കാണപ്പെട്ടു.
പൗർണമി നോക്കുമ്പോളൊക്കെ അലോഷി ഫോണിൽ എന്തൊക്കെയോ സ്ക്രോൾ ചെയ്തു വിടുന്നുണ്ട്.
അവിനാശ് കേറി വന്നപ്പോൾ അലോഷി മുഖമുയർത്തി നോക്കി..
സർ….
ഹ്മ്മ്… അത് പോയ് അവിനാശ്, KRK ഗ്രൂപ്പിന്.
അറിഞ്ഞു സാർ, സാറിങ്ങനെ നേർവസ് ആകേണ്ട കാര്യമില്ലന്നെ, ഇടയ്ക്ക് ഇങ്ങനെയൊക്കെ എന്തേലും സംഭവിച്ചാലല്ലേ സാറിനും മുന്നോട്ട് ഒരു ത്രില്ല് ഉണ്ടാവു… അത് ആ ഒരു സ്പിരിറ്റിൽ കണ്ടാൽ മതി.
ആഹ്…. എന്നാലും ഇതെന്റെ ഡ്രീം പ്രൊജക്റ്റ് ആയിരുന്നു.. അതാണ് ഇത്ര സങ്കടം..
പോട്ടെ സാറെ, കഴിഞ്ഞതിനെക്കുറിച്ച് ഓർത്തു ഇനി വിഷമിക്കണ്ട.. എല്ലാം ശരിയാവും…ഇതിലുംനല്ലത് സാറിനെ കാത്തിരിപ്പുണ്ട്, അങ്ങനെ ഓർത്താൽ മതി.
അവൻ അലോഷിയെ അശ്വസിപ്പിച്ചു.
ഹ്മ്മ്…..
അവൻ ഒന്ന് നെടുവീർപ്പെട്ടു.
കറക്റ്റ് 10am ന് ആയിരുന്നു ആ മെയിൽ വന്നത്, പക്ഷെ സാറപ്പോൾ ഇവിടെ എത്തിയത് ആണല്ലോ.. പിന്നെന്താ പറ്റിയേ, സിസ്റ്റം ഡൌൺ ആയിരുന്നോ.
അങ്ങനെ എന്തോ ആകാനാണ്
സാധ്യത..
10.30വരെ ടൈം ഉണ്ടായിരുന്നു അല്ലേ സാർ.
ഹ്മ്മ്.. അതേടോ. കറക്റ്റ് ടൈമിൽ റിപ്ലൈ കൊടുക്കാൻ പറ്റിയില്ല, അതുകൊണ്ട് ആവും.
സാരമില്ല… ഇനി അടുത്തത് പിടിക്കാം സാറെ.
ആഹ്.. താൻ എന്നാൽ വിട്ടോളു, നേരം കുറേ ആയില്ലേ..
അലോഷി പറഞ്ഞതും അവൻ തല കുലുക്കി. എന്നിട്ട് പൗർണമിയേ ഒന്ന് നോക്കീ ചെറുതായി ചിരിച്ചു. എന്നിട്ട് വെളിയില്ക്ക് ഇറങ്ങി പോയ്.
കുറേ ഏറെ ഫോൺ calls വന്നു, പക്ഷെ അലോഷി ഒന്നും അറ്റൻഡ് ചെയ്തില്ല.
അത്രമാത്രം അവനെ അലട്ടുന്നത് എന്താണെന്ന് അറിയുവാൻ പൗർണമിയ്ക്കു ഒരു ആഗ്രഹം തോന്നി.
എന്താ പറ്റിയേ…..
പൗർണമി മെല്ലെ ചോദിച്ചതും അവനൊന്നു അവളെ നോക്കി.
സിമ്പിൾ ആയിട്ട് പറയുവാണേൽ നിന്റെ ലിപ്സ്റ്റിക് തുടച്ചു കളയാൻ നിന്നത്കൊണ്ട് എന്റെ 200കോടിടെ ഒരു പ്രൊജക്റ്റ് നഷ്ടമായി, അത്രേം ഒള്ളു.
അവൻ പറയുന്നത് മനസിലാവാതെ അവൾ അലോഷിയുടെ മുഖത്തേക്ക് നോക്കി നെറ്റി ചുളിച്ചു.
10മണിക്ക് ഒരു മെയിൽ വന്നു, അത് ചെക്ക് ചെയ്യാൻ പറ്റിയില്ല. അതുകൊണ്ട് കറക്റ്റ് ടൈമിൽ ഞാൻ അവർക്ക് റിപ്ലൈ ചെയ്തില്ല. അതുകൊണ്ട് ഈ കോൺട്രാക്ടിൽ എനിക്ക് താല്പര്യം ഇല്ലെന്ന് അവരോർത്തു. മറ്റൊരു കമ്പനിയ്ക്കു കൊടുത്തു, അത്രമാത്രം..
അവൻ ഇരിപ്പിടത്തിൽ നിന്നും മെല്ലെ എഴുന്നേറ്റുകൊണ്ട് അവളോട് വിശദീകരണം നടത്തി.
ഇത്രേം വലിയ പ്രൊജക്റ്റ് ഏറ്റിരുന്ന ആളാണോ കാലത്തെ ഓരോ കോപ്രായം കാണിച്ചുകൊണ്ട് നിന്നത്, അതുകൊണ്ടല്ലേ അത് നഷ്ടമായതു, ശരിക്കും പറഞ്ഞാൽ തമ്പുരാൻ കർത്താവ് പണി തന്നതാണു കേട്ടോ. എന്റെ സങ്കടം കണ്ടിട്ട്.
അവളത് പറയുകയും അലോഷി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
പരിഹാസരൂപേണ അവൾ പറഞ്ഞപ്പോൾ അവനു ദേഷ്യം തോന്നി.
ഉത്തരവാദിത്തം ഇല്ലാഞ്ഞത് കൊണ്ട് സംഭവിച്ചതാണ്,,,,എന്റെ സ്വകാര്യതയിൽ കയറി ആളാവൻ നോക്കിയപ്പോൾ, മുകളിലിരുന്നവൻ അതിനേക്കാളേറെ ആളായി കാണിച്ചു തന്നു..
ശരിയല്ലേ അലോഷിച്ചായ…
കസേരയുടെ പിന്നിൽ പിടിച്ചുകൊണ്ട് അലോഷിയെ നോക്കി വീണ്ടും അവൾ ചോദിച്ചു
പെട്ടെന്ന് അവനു ഒരു മറുപടി ഇല്ലായിരുന്നു.
പണവും പ്രതാപവും ഉണ്ടെന്ന് കരുതി എന്ത്മാകാമെന്ന് ഒരു ഭാവം ഉണ്ടെങ്കിൽ അതൊക്കെ വെറുതെയാ, കേട്ടോ… പിന്നെ ഇച്ചായൻ ഉദ്ദേശിയ്ക്കുന്നത് പോലെയൊരു പെൺകുട്ടിയല്ല ഞാന്. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നാണ് ഞാൻ പഠിച്ചു വളർന്നത് പോലും. എന്റെ അച്ഛനോടും അമ്മയോടും ഇന്നേവരെക്കും ഞാൻ ഒരു കളവ് പറഞ്ഞിട്ടില്ല, പക്ഷേ ആദ്യമായിട്ട്, ഇന്നലെയാണ് ഞാൻ അവരോട് എന്റെ കാര്യങ്ങൾ ഒളിച്ചു വെച്ചത്. അതും നിങ്ങളുമായി ബന്ധപ്പെട്ടത്… സത്യം പറയാല്ലോ അലോഷിച്ചായാ,എനിക്കൊട്ടും താൽപര്യമില്ല ഈയൊരു പോസ്റ്റ്. പക്ഷേ നിങ്ങൾ ശരിക്കും ആലോചിച്ചു ആയിരുന്നു ഇതൊക്കെ തീരുമാനിച്ചതെന്ന് അറിയാം.ഈ ബോണ്ട് ഞാൻ സൈൻ ചെയ്തു പോയി, ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഈ ജോലി രാജിവച്ച് ഇവിടുന്ന് ഉറപ്പായും ഇറങ്ങിയേനെ.
കാലത്തെ പറഞ്ഞതുപോലെ, എന്റെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ഒരു സഹായം എന്നെക്കൊണ്ട് ആവും വിധത്തിൽ ചെയ്യണമെന്നുള്ളത് എന്റെ ഒരു വാശിയായിരുന്നു, വാശിയേക്കാൾ ഏറെ ഒരാഗ്രഹം ആയിരുന്നു.അതുകൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കുന്നത്.
വളരെ തെളിമയോടുകൂടി തന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കുന്ന പൗർണമിയെ അവൻ നോക്കി കാണുകയായിരുന്നു.
ഓരോ നിമിഷം ചെല്ലുന്തോറും അവളോടുള്ള പ്രണയം, അത് തന്റെ അന്തരാത്മാവിൽ അലയടിയ്ക്കുകയാണ്.
അവന്റെ നോട്ടം കാണുംതോറും അവൾ ചെറുതായി പതറി.
അവൻ അടുത്തേക്ക് വരുംതോറും അവളുടെ ഹൃദയംമിടിപ്പിന് വേഗതയേറി.
എങ്കിലും ധൈര്യം സംഭരിച്ച് അവൾ അങ്ങനെ നിന്നു.
കൂടുതലായി ഒന്നും തന്നോട് സംസാരിക്കുന്നില്ല, ആ ഒരു മൂഡിലല്ല ഞാനിപ്പോൾ ഉള്ളത്. അതുകൊണ്ടാണ് തന്നെ വിഷമിപ്പിച്ചു, ശരിയാണ്….. പക്ഷേ അതിനൊരു കാരണമുണ്ട് പൗർണമി. അതുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെയൊക്കെ പെരുമാറിയത്.
അവൻ പറയുന്നത് എന്തെന്നറിയുവാനായി പൗർണമി അവനെ തന്നെ നോക്കിനിന്നു.
എനിക്ക് നേരെ വാ നേരെ പോ എന്നുള്ള പ്രകൃതമാണ്, അതുകൊണ്ട് കൂടുതൽ വളച്ചു കെട്ടില്ലാതെ കാര്യമങ്ങട് പറഞ്ഞേക്കാം…ഇനി ഇതിന്റെ പേരിൽ തനിക്ക് എന്നോട് ഒരു തെറ്റിദ്ധാരണയുടെ ആവശ്യമില്ല,അഥവാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ അതങ്ങ് തീർത്തു കളയാം, അതല്ലേ നമുക്ക് രണ്ടാൾക്കും നല്ലത്.
അലോഷി
ചെറുതായൊന്ന് പുഞ്ചിരിച്ചു..
ഈ നിൽക്കുന്ന പൗർണമി ബാബുരാജ് എന്ന പെൺകുട്ടിയോട് അലോഷിയ്ക്ക് പ്രണയമാണ്. അവൻ അവളെ, തന്റെ ജീവന്റെ പാതിയായി കൂടെ കൂട്ടുവാൻ ആഗ്രഹിക്കുന്നു. ചുമ്മാതങ്ങനെ ആഗ്രഹിക്കുവല്ല,അവനിൽ അടക്കി നിർത്താൻ ആവാത്ത ഒരു അഭിനിവേശമാണ് അവൾ. കണ്ട നാൾ മുതൽ, അവന്റെ ഉള്ളിന്റെ ഉള്ളിൽ, നിന്നും, ഒളിമങ്ങാതെ കേറി കൂടിയതാണ്, യാതൊരു കാരണവശാലും, അവളെ ആ മനസ്സിൽ നിന്നും ഇറക്കി വിടുവാൻ അവൻ താൽപര്യപ്പെടുന്നില്ല, അതുകൊണ്ട് അവൻ വെൽ പ്ലാന്റ് ആയിട്ടുള്ള ഒരു ഡ്രാമയായിരുന്നു കളിച്ചത്, എന്തുവിലകൊടുത്തും പൗർണമി യേ അവന്റെ അരികിലേക്ക് എത്തിക്കണം എന്നുള്ളത്. അതിൽ അവൻ വിജയിച്ചു, പക്ഷേ ബാക്കി കാര്യങ്ങളൊക്കെ കിടക്കുന്നതേയുള്ളൂ, അത്രമേൽ ആഗ്രഹത്തോടെ അവളെ കയ്യിലേക്ക് കിട്ടിയപ്പോൾ, ചെയ്തുകൂട്ടിയ കുറച്ചു പരാക്രമങ്ങൾ. അതിത്തിരി ഓവർ ആയി പോയി എന്ന്, ഒരുപക്ഷേ അവൾക്ക് തോന്നിയിരിയ്ക്കാം, പക്ഷേ അലോഷിക്ക് പ്രോബ്ലം ഒന്നുമില്ല.. എന്തൊക്കെയാണേലും ശരി അവന് ജീവനുള്ളിടത്തോളം കാലം, അവളും അവന്റെ ഒപ്പം കാണും…
അലോഷി പറയുന്നതെല്ലാം കേട്ടുകൊണ്ട് അന്തിച്ചു നിൽക്കുകയാണ് പൗർണമി.
പോയേക്കമല്ലേ…..
അവൻ അടുത്തേക്ക് വന്ന് ചോദിച്ചതും അവൾ ഒന്നും ഞെട്ടി വിറച്ചു.
കാര്യങ്ങൾക്കൊക്കെ ഒരു വ്യക്തത വന്നെന്നാണ് എന്റെ വിശ്വാസം,നമുക്ക് ഇറങ്ങിയാലോ നേരം വൈകി.
അവന്റെ പിന്നാലെ ആ മുറിയിൽ നിന്നും വെളിയിലേക്ക് പോകുമ്പോൾ പൗർണമി മറ്റേതോ ലോകത്ത് അകപ്പെട്ടത് പോലെയായിരുന്നു.
ലിഫ്റ്റിലേക്ക് കയറും മുന്നേ അലോഷിയൊന്നും പിന്തിരിഞ്ഞു നോക്കി.
ആലോചിച്ചു പറഞ്ഞാൽ മതി,ധൃതി ഒന്നുമില്ല, തനിക്ക് എന്നെ മനസ്സിലാക്കുവാൻ ഇഷ്ടം പോലെ സമയം ഉണ്ട്, പക്ഷേ തന്റെ ആൻസർ സത്യസന്ധമായിരിക്കണം. ഇന്നേക്ക് ഒരു മാസത്തിനു ശേഷം, മറുപടി പറഞ്ഞാൽ മതി. ഓക്കേ….തുടരും………