പഴയ സഹപ്രവര്‍ത്തകര്‍ കരയുമ്പോള്‍ സന്ദീപ് ചിരിക്കുകയാണ് പുതിയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം
സെല്‍ഫിയെടുത്ത് ആഘോഷമാക്കി സന്ദീപ്
പാലാക്കാട് ഉപ തിരഞ്ഞെടുപ്പിലെ യു ഡി എഫ് വിജയം ആഘോഷമാക്കുകയാണ് ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറിയ സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ കൂടെ വരവാണ് യു ഡി എഫിന്റെ വമ്പന്‍ വിജയത്തിന് കാരണമെന്ന് പറയാതെ പറയുകയാണ് സന്ദീപ്.
സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനം ഒരുപോലെ ഇടത് മുന്നണിക്കും ബി ജെ പിക്കും തലവേദന സൃഷ്ടിച്ചിരുന്നു. ഒരു പാട് കാലം ബി ജെ പിയുടെ വക്താവായ പാലക്കാട്ട് അനുയായികളുള്ള സന്ദീപ് വാര്യരുടെ പോക്ക് ബി ജെ പിയെ അത്രത്തോളം നീരസത്തിലാക്കിയിരുന്നു. ഇടത് ചേരിയിലേക്ക് ക്ഷണിക്കാനുള്ള എ കെ ബാലന്‍ അടക്കമുള്ള സി പി എം നേതാക്കളുടെ ശ്രമം വിഫലമായത് എല്‍ ഡി എഫിനെയും ചൊടിപ്പിച്ചു.
പ്രചാരണ കാലത്ത് സന്ദീപ് വാര്യരെ രൂക്ഷമായ ഭാഷയിലാണ് എല്‍ ഡി എഫ് വിമര്‍ശിച്ചത്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചേരിത്തിരിവ് ലക്ഷ്യംവെച്ച് സുപ്രഭാതം, സിറാജ് എന്നീ മുസ്ലിം സുന്നി വിഭാഗത്തിന്റെ പത്രങ്ങളില്‍ സന്ദീപിനെ ആക്ഷേപിച്ച് പരസ്യം നല്‍കുകയും ചെയ്തു. എന്നാല്‍, ഖലീഫ ഉമറിന്റെ ഇസ്ലാമിക ആരോഹണത്തിന്റെ കഥ പറഞ്ഞായിരുന്നു സന്ദീപിന്റെ മറുപടി.
തിരഞ്ഞെടുപ്പ് ഫലം വന്നതോടെ യു ഡി എഫ് നേതാക്കള്‍ക്കും നിയുക്ത എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിനുമൊപ്പം സെല്‍ഫിയെടുത്താണ് സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിന് വലിയ സ്വീകാര്യതയാണ് തന്റെ ഫോളോവേഴ്‌സില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതും. ചില കമന്റുകള്‍ ഇങ്ങനെയാണ്:
കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുക താങ്കള്‍ക്ക് മുന്നേറാന്‍ കഴിയും. ഇതില്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ട്, എന്തൊക്കെ ബലഹീനതയുണ്ടെങ്കിലും!
അഭിവാദ്യങ്ങള്‍.
നിങ്ങള്‍ പാലക്കാട് രാഷ്ട്രീയത്തില്‍ ഉദിച്ചുയരാന് പോകുന്നു (സന്ദീപ് വാര്യര്‍ ??)
മറ്റൊരുത്തന്റെ രാഷ്ട്രീയം ഇതോടെ അവസാനിക്കുന്നു (സരിന്‍
അടുത്ത നിയസഭ ഇലക്ഷനില്‍, താങ്കള്‍ക്ക് ഒറ്റപ്പാലം അല്ലെങ്കിള്‍ ഷൊര്‍ണൂര്‍ MLA ആയി നിയസഭയില്‍ ഉണ്ടാവണം അതിനുള്ള തയ്യാറെടുപ്പ് ആവട്ടെ അടുത്ത സെറ്റപ്പുകള്‍.
സിറ്റിംഗ് സീറ്റിങ് സിപിഎം ന്റെ ഭൂരിപക്ഷം 40K യില്‍ നിന്നും 12K ആയെങ്കില്‍ UDF സിറ്റിംഗ് സീറ്റില്‍ ഭൂരിപക്ഷം 7 ഇരട്ടി കൂട്ടി UDF.